കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുന്നു എന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ മംഗളം ടെലിവിഷന്‍ പുറത്തുവിടുന്നു. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ കുഞ്ഞനന്തന് സി.പി.എം കുന്നോത്ത്പറമ്പ് ലോക്കല്‍ സമ്മേളന വേദിയിലും റാലിയിലും പങ്കെടുക്കുന്ന ദൃശ്യമാണ് 'മംഗളം' പുറത്തുവിട്ടത്.
മകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ച പരോള്‍ ആണ് ദുരുപയോഗം ചെയ്താണ് പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ കുഞ്ഞനന്തന്റെ ആശംസ വായിച്ചിരുന്നു. ടി.പി വധക്കേസിലെ പ്രതികളുമായി സി.പി.എമ്മിനു ബന്ധമില്ലെന്ന നിലപാട് പാര്‍ട്ടി തുടരുമ്പോഴാണ് കുഞ്ഞനന്തന് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നത്.

ടി.പി പ്രതികള്‍ക്ക് പരോള്‍ അനുവിക്കുന്നതിലും ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനും പാര്‍ട്ടി ഇടപെടുന്നതായി നേരത്തെ മുതല്‍ ആക്ഷേപമുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇന്ന് പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. പാര്‍ട്ടിയുമായി ബന്ധമുള്ള പ്രതികളില്‍ പലരും പരോള്‍ ചട്ടം ലംഘിക്കുമ്പോഴും പ്രതിയുടെ വിവാഹ ചടങ്ങില്‍ അടക്കം സി.പി.എം നേതാക്കള്‍ പങ്കെടുത്തുമ്പോഴും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോട് മൗനം പാലിക്കുകയാണ് സി.പി.എം നേതൃത്വം ചെയ്യുന്നത്.

Comments