
തിരുവനന്തപുരം: സോളാര്‍ കേസിന്റെ പേരില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഭിന്നിപ്പിക്കാനുള്ള സി.പി.എം ശ്രമം നടക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും. തനിക്കെതിരായ തെളിവു നല്കാന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു എന്ന സരിതയുടെ വാദം ഉമ്മന്‍ ചാണ്ടി നിരസിച്ചു.
തന്നെ ബ്ലാക്ക്മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയല്ല. അതു സംബന്ധിച്ച വാര്‍ത്ത ശരിയല്ല. അത് ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്തും. ആ സമയം വരെ കാത്തിരിക്കൂ.
സരിതയുടെ കത്തിന്റെ് ആധികാരികത കമ്മീഷന് പോലും അന്വേഷിച്ചില്ല. സരിത ഉന്നയിച്ച ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുകയാണ്. 21 പേജുള്ള കത്ത് എങ്ങനെ കമ്മീഷന്റെ മുന്നിലെത്തിയപ്പോള്‍ 25 പേജായി. കത്തെഴുതിയ ആളുടെ വിശ്വാസ്യത കമ്മീഷന് പരിശോധിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് എന്തിനാണ് ഇടപെട്ടത്. മുന്‍വിധിയോട് കൂടിയ റിപ്പോര്‍ട്ട് ആണിത്. തൊട്ടുംതൊടാതെയുമുള്ള ശിപാര്‍ശകളാണ്. റിപ്പോര്‍ട്ടിനെയും നിയമനടപടിയേയും അല്പം പോലും ഭയപ്പെടുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.






