
ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്കി. വിരാട് കോഹ്ലി ക്യാപ്റ്റനായി തുടരും. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍.
ഈ മാസം കൊല്‍ക്കത്തയില്‍ 16-ാം തിയതിയാണ് ആദ്യ മത്സരം നടക്കുക. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിനാലാണ് ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കുന്നതെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, മുരളി വിജയ്, ശീഖര്‍ ധവാന്, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ.






