പൂനൈ: സര്‍വകലാശാലയില്‍ സ്വര്‍ണമെഡലിന് അര്‍ഹനാകുന്നതിന് സസ്യഭുക്കാകണമെന്ന് നിര്‍ദ്ദേശവുമായി അധികൃതര്‍. വെജിറ്റേറിയന്‍ ആകണമെന്നതിന് പുറമെ മദ്യപാനികളും ആകരുതെന്ന നിര്‍ദ്ദേശവും പൂനൈ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയുടെ കീഴിലുള്ള കൊളേജകള്ക്ക് സര്‍ക്കുലര്‍ മുഖാന്തരം നല്‍കിയിട്ടുണ്ട്.
സര്‍വകലാശാല എല്ലാ വര്‍ഷവും ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണമെഡല്‍ നല്‍കാറുണ്ട്. ഇനി മുതല്‍ സസ്യഭുക്കായതും മദ്യപാനികളല്ലാത്തതുമായ വിദ്യാര്‍ഥികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സംസ്കാരം, വിശ്വാസങ്ങള്‍, പാരമ്പര്യം എന്നിവ ദൈനംദിന ജീവിതത്തില്‍ തുടര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്നുമാണ് സര്‍വകലാശാല നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ നൃത്തം, ഗാനാലാപനം, പ്രസംഗം, അഭിനയം എന്നിവയില്‍ കഴിവുള്ളവരായിരിക്കണ. യോഗയും പ്രാണായാമവും ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വര്‍ഷങ്ങളായി പ്രയോഗത്തിലുള്ളതാണെന്നും ഓരോ തവണയും ഇത് പുതുക്കാറുണ്ടെന്നുമുള്ള വിശദീകരണവുമായി രംഗത്തുണ്ട്. യോഗ മഹര്‍ഷി രാമചന്ദ്ര ഗോപാല്‍ ഷെലറിന്റെ പേരില്‍ സര്‍വകലാശാലയിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്ക് ശാസ്ത്ര, ശാസ്ത്രേതര വിഷയങ്ങളിലാണ് ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും മെഡല്‍ നല്‍കാറുള്ളത്.
