
തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം സിപിഐഎം ഉന്നയിച്ചിട്ടില്ലെന്ന് ടി.പി പീതാംബരന് മാസ്റ്റര്‍. രാജി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും, രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എ.കെ ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ തോമസ്ചാണ്ടി സ്ഥാനം ഒഴിയുമെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്, ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ ജനജാഗ്രതാ യാത്രയില്‍ തോമസ് ചാണ്ടി നടത്തിയ പ്രസംഗമാണ് എല്ലാ കാര്യങ്ങളും തുലച്ചതെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളില്‍ പൊതുവേയുള്ളത്. അതല്ലെങ്കില്‍ നടപടി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുവെന്നാണ് നേതാക്കളുടെ വിശ്വാസം.






