
ന്യൂഡല്‍ഹി: ടെലികോം ഓപറേറ്റര്‍മാര്‍ നല്കുന്ന ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും ഉള്‍പ്പടെ എല്ലാ ഓഫര്‍ പ്ലാനുകളും ട്രായിയുടെ നിരീക്ഷണത്തിലാണെന്ന് ട്രായ് ചെയര്മാന് ആര്.എസ് ശര്‍മ്മ വ്യക്തമാക്കി. ക്രമവിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തീര്‍ച്ചയായും ട്രായ് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഏതെങ്കിലും ഒരു ടെലികോം കമ്പനിയുടെ ഓഫറുകളെ പ്രത്യേകം പരാമര്‍ശിച്ച് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് കുറഞ്ഞ ചിലവില്‍ ബണ്ടില്‍ഡ് ഓഫറുകളോടെ മൊബൈല്‍ ഫോണുകള്‍ വിപണയിലിറക്കുന്നതിനെ കുറിച്ചും ദിവസങ്ങള്‍ക്ക് മുമ്പ് ജിയോ അവതരിപ്പിച്ച ക്യാഷ്ബാക്ക് ഓഫറിനെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.






