
രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമെന്ന് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുള്ള നടന് കമല്‍ ഹാസ്സന്‍ ഇടതുപക്ഷത്തിനൊപ്പമാകുമെന്ന് വിലയിരുത്തല്‍. ഇത്തരത്തില്‍ സൂചന നല്കുന്ന ട്വീറ്റുകളാണ് കമലിന്റേത്. യുവ താരങ്ങളുടെ പിന്തുണയും കമല്‍ പ്രതീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു താരത്തിന്റെ ട്വീറ്റ്. ആള് ഇന്ത്യ ഫാര്‍മേഴ്സ് പാര്‍ട്ടി എന്ന പേരിലാണ് തന്നെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തെ താരം അഭിസംബോധന ചെയ്തത്. തമിഴ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകള്‍ നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് ചെന്നൈയിലുണ്ടായ മഴയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ ജന്മദിനആഘോഷങ്ങള് ഒഴിവാക്കുകയും പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് 'മയ്യം വിസില്‍' പ്രഖ്യാപിക്കുകയായിരുന്നു. ആപ്പിന് വലിയ പിന്തുണയാണ് തമിഴകത്ത് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍.

ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും കമല്‍ ഹാസന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പദ്ധതി സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് ഇപ്പോള്‍ നാടകീയമായി ട്വിറ്ററിലൂടെ രാഷ്ര്ടീയ പ്രഖ്യാപനം കമല്‍ നടത്തിയിരിക്കുന്നത്.







Comments