
ടാറ്റ മോട്ടോഴ്സ് ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മേഡ് ഇന്‍ ഇന്ത്യ മോഡലായ എഫ്-പേസ് അവതരിപ്പിച്ചു. കമ്ബനിയുടെ പുണെയിലെ നിര്‍മാണ കേന്ദ്രത്തിലാണ് എഫ്-സ്പേസ് അസ്സമ്പിള്‍ ചെയ്ത് പുറത്തിറക്കിയത്. ഇത് ജഗ്വാറിന്റെ ആറാമത്തെ മോഡലാണ് ഇവിടെ അസ്സമ്പിള്‍ ചെയ്യുന്നത്. വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് എഫ്-പേസ് കൈമാറും. നിലവില്‍ 60.02 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. നേരത്തെ പൂര്‍ണമായും നിര്‍മിച്ച് ഇവിടെ ഇറക്കുമതി ചെയ്ത് വിറ്റഴിച്ച എഫ്-പേസിനെക്കാള്‍ 8 ലക്ഷം രൂപ വില കുറവാണ് പുതിയ എഫ്-പേസിന്.
കഴിഞ്ഞ ഒക്ടോബറിലാണ് നാല് വകഭേദങ്ങളില്‍ എഫ്-പേസ് ആദ്യം ഇങ്ങോട്ടെത്തിയത്. അതേസമയം, ഒരു ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ഇത്തവണ എഫ്-പേസ് കളത്തിലിറങ്ങുന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇഗ്നിഷ്യം ഡീസല്‍ എന്‍ജിനാണ് 2018 എഫ്-പേസിന് കരുത്തേകുന്നത്. 177 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്ജിന്. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും.
റീക്ലൈനിങ് റിയര്‍ സീറ്റ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റ്, 4 സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, 10.2 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രോ ആക്ടീവ്, ആക്ടീവ് കീ, വൈ-ഫൈ ഹോട്ട്സ്പോട്ട്, 380 W മെറിഡിയന് സൗണ്ട് സിസ്റ്റം, 10 നിറങ്ങളിലുള്ള ഇന്റീരിയര്‍ മൂഡ് ലൈറ്റിങ് എന്നിവയാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.






