ജിയോണി ആദ്യ ബേസില്‍ ലെസ് സ്മാര്‍ട്ട്ഫോണ്‍ M7 പവര്‍ സ്മാര്‍ട്ട്ഫോണിനെ പുറത്തിറക്കി. കഴിഞ്ഞ മാസം ചൈനയിലായിരുന്നു സ്മാര്‍ട്ട്ഫോണിന്റെ ആദ്യാവതരണം നടത്തിയത്. ആമസോണിലും ഇന്ത്യയിലുള്ള എല്ലാ റീടെയില്‍ സ്റ്റോറുകളിലും M7 പവര്‍ ലഭ്യമാക്കിയിട്ടുണ്ട്. 16,999 രൂപയാണ് ഈ സ്മാര്ട്ട്ഫോണിന്ന്റെ വിപണി വില. നവംബര്‍ 25 മുതലായിരിക്കും വില്പനയാരംഭിക്കുക.
നവംബര്‍ 17 മുതല്‍ 24 വരെയാണ് ആമസോണില്‍ പ്രീ ബുക്കിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രീ ബുക്കിങ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ആറുമാസത്തെ വാറണ്ടിയും 3,000 രൂപ എക്സ്ചേഞ്ച് ഓഫറും ജിയോയില്‍ നിന്ന് 309 റീചാര്‍ജിന് 10 മാസത്തേക്ക് 10ജിബി ഡാറ്റയും ലഭ്യമാക്കാം.
ആന്‍ഡ്രോയിഡ് 7.1.1നുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6 ഇഞ്ച് ഡിസ്പ്ലെ, 1.4GHz ഓക്ട-കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 435 പ്രൊസസര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 13MP റിയര്‍ ക്യാമറ, 8MP സെല്‍ഫി ക്യാമറയുമാണ് ഫോണിലുള്ളത്. 5000mAh ബാറ്ററിയാണ് ഫോണില്‍ ഇടംപിടിക്കുന്നത്. 4ജി കണക്ഷന്, ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നി കണക്റ്റിവിറ്റി ഒപ്ഷനുകളും ഫോണിലുണ്ട്.






