കയ്പ്പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശക്തമായി നേരിടുന്ന സ്ത്രീകഥാപാത്രങ്ങളെ മലയാളിപ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുണ്ട്.
ചെമ്മീനിലെ കറുത്തമ്മയും തുലാഭാരത്തിലെ വിജയയും കന്മദത്തിലെ ഭാനുവും എന്റെ സൂര്യപുത്രിയിലെ മായാവിനോദിനിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും ആയിരക്കണക്കിന് ഹൃദയങ്ങളെ കീഴടക്കിയ കഥാപാത്രങ്ങളാണ്.
പക്ഷേ ഒരുഘട്ടത്തില്‍ മലയാളസിനിമയ്ക്ക് കരുത്തേറിയ സ്ത്രീ കഥാപാത്രങ്ങള്‍ കുറഞ്ഞുതുടങ്ങി. നായകന്റെ നിഴലായി, പ്രണയരംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുകയായി.
എന്നാല്‍ മാറ്റത്തിന്റെ ശംഖൊലി പോലെ നീണ്ടൊരിടവേളക്ക് ശേഷം മലയാളസിനിമക്ക് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ലഭിച്ചുതുടങ്ങി. അതിലൊന്നാണ് ഉദാഹരണം സുജാതയിലേത്. ശക്തമായ സ്ത്രീകഥാപാത്രം നല്കിയ ഉദാഹരണം സുജാതയുടെ സംവിധായകന് ഫാന്റം പ്രവീണ്‍ മനസ്സുതുറക്കുന്നു.
യാദൃശ്ചികമായാണ് ഈ പ്രോജക്ടിലേക്കെത്തിയത്. സാധാരണയായി സ്ത്രീകള്‍ക്ക് പ്രാധാന്യമേറിയ ചിത്രങ്ങള്‍ മലയാളത്തില്‍ കുറവാണ്. അതുകൊണ്ട് മലയാളികള്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നൊരു കഥാപാത്രവും കഥയും സമ്മാനിക്കണമെന്ന് തോന്നി.
തിരിച്ചറിയപ്പെടാതെ പോയ സുജാതമാരുടെ കഥയാണ് ഇതിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. നിത്യജീവിതത്തില്‍ അനവധി സുജാതമാരെ കാണാറുെണ്ടങ്കിലും അവര്‍ അനുഭവിക്കുന്ന വേദനയോ പ്രതിസന്ധികളോ ഒന്നും ആരും അറിയാറില്ല.
സുജാതയെപ്പോലെ ഒരുപാട് സ്ത്രീകളുണ്ട്. സാമ്പത്തികപ്രതിസന്ധി ഏറെയുണ്ടെങ്കിലും അവയെല്ലാം തരണം ചെയ്ത് മകള്‍ക്കായി ജീവിക്കുന്നൊരമ്മയാണ് സുജാത.
സ്കൂള്‍ തലം മുതല്‍ക്ക് ഫാന്റം എന്ന പേര് എനിക്കൊപ്പമുണ്ട്. സുഹൃത്തുക്കള്‍ വിളിച്ചിരുന്ന പേരാണത്. സിനിമയിലെത്തിയപ്പോള്‍ ആ പേര് മാറ്റാനും തോന്നിയില്ല.
പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ ഞാന്‍ ഉറപ്പിച്ചിരുന്നു സിനിമയാണ് എന്റെ ഭാവിയെന്ന്. സ്കൂള്‍ തലം മുതല്‍ നാടകങ്ങളില്‍ സജീവമായിരുന്നു. ഡിഗ്രിയായപ്പോഴേക്കും ഹ്രസ്വചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങി. സിനിമ എനിക്കെല്ലാക്കാലവും പ്രിയപ്പെട്ടതാണ്.
എം.എയ്ക്ക് ഫിലിം ആന്റ് ടെലിവിഷന്‍ കോഴ്സ് പഠിച്ചതുകൊണ്ട് ഈ രംഗത്തേക്ക് അതൊരു മുതല്‍ക്കൂട്ടായി. അക്കാലയളവില്‍ തന്നെ അനവധി ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും ഞാന്‍ സ്വന്തമായും സുഹൃത്തുക്കള്‍ക്കൊപ്പവും ചെയ്തു.
മാര്ട്ടിന് പ്രക്കാട്ട് സാറിന്റെ എ.ബി.സി.ഡി. എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. എന്റെ സുഹൃത്തായ പ്രവീണ്‍ മൈക്കിളാണ് അതിനവസരം ഒരുക്കിയത്. ശേഷം ജെയിംസ് ആല്‍ബര്‍ട്ട് സാറിനൊപ്പം മറിയംമുക്കിലും മാര്ട്ടിന് സാറിനൊപ്പം ചാര്‍ളിയിലും കൊച്ചൗവ്വ പൗലോയിലും സഖാവിലും അസോസ്യേറ്റ് ഡയറക്ടറായി.
സഖാവിന്റെ അവസാന ഘട്ട ഷൂട്ടിംഗ് വേളയിലാണ് ഉദാഹരണം സുജാതയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഇടവേളകളില്‍ ജോജുച്ചേട്ടനോടും മാര്ട്ടിന് സാറിനോടും ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവരുടെ പിന്തുണ വലുതായിരുന്നു. മാര്ട്ടിന് സാറും ജോജുച്ചേട്ടനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഉദാഹരണം സുജാതയിലേക്കെത്തിയത് ?

വ്യത്യസ്തമായൊരു പേരാണല്ലോ ഫാന്റം പ്രവീണ്‍ ?
സ്കൂള്‍ തലം മുതല്‍ക്ക് ഫാന്റം എന്ന പേര് എനിക്കൊപ്പമുണ്ട്. സുഹൃത്തുക്കള്‍ വിളിച്ചിരുന്ന പേരാണത്. സിനിമയിലെത്തിയപ്പോള്‍ ആ പേര് മാറ്റാനും തോന്നിയില്ല.
സിനിമാമോഹം കുട്ടിക്കാലം മുതലേ ഒപ്പമുണ്ടോ ?
പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ ഞാന്‍ ഉറപ്പിച്ചിരുന്നു സിനിമയാണ് എന്റെ ഭാവിയെന്ന്. സ്കൂള്‍ തലം മുതല്‍ നാടകങ്ങളില്‍ സജീവമായിരുന്നു. ഡിഗ്രിയായപ്പോഴേക്കും ഹ്രസ്വചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങി. സിനിമ എനിക്കെല്ലാക്കാലവും പ്രിയപ്പെട്ടതാണ്.
എം.എയ്ക്ക് ഫിലിം ആന്റ് ടെലിവിഷന്‍ കോഴ്സ് പഠിച്ചതുകൊണ്ട് ഈ രംഗത്തേക്ക് അതൊരു മുതല്‍ക്കൂട്ടായി. അക്കാലയളവില്‍ തന്നെ അനവധി ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും ഞാന്‍ സ്വന്തമായും സുഹൃത്തുക്കള്‍ക്കൊപ്പവും ചെയ്തു.
മാര്ട്ടിന് പ്രക്കാട്ട് സാറിന്റെ എ.ബി.സി.ഡി. എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. എന്റെ സുഹൃത്തായ പ്രവീണ്‍ മൈക്കിളാണ് അതിനവസരം ഒരുക്കിയത്. ശേഷം ജെയിംസ് ആല്‍ബര്‍ട്ട് സാറിനൊപ്പം മറിയംമുക്കിലും മാര്ട്ടിന് സാറിനൊപ്പം ചാര്‍ളിയിലും കൊച്ചൗവ്വ പൗലോയിലും സഖാവിലും അസോസ്യേറ്റ് ഡയറക്ടറായി.
സഖാവിന്റെ അവസാന ഘട്ട ഷൂട്ടിംഗ് വേളയിലാണ് ഉദാഹരണം സുജാതയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഇടവേളകളില്‍ ജോജുച്ചേട്ടനോടും മാര്ട്ടിന് സാറിനോടും ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവരുടെ പിന്തുണ വലുതായിരുന്നു. മാര്ട്ടിന് സാറും ജോജുച്ചേട്ടനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

മഞ്ജു വാര്യര്‍ ?
സുജാതയായി മഞ്ജുച്ചേച്ചി മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ ചേച്ചി നോ പറഞ്ഞിരുന്നെങ്കില്‍ ഈ ചിത്രം ഞാന്‍ ചെയ്യുമായിരുന്നില്ല. സുജാതയെക്കുറിച്ച് മഞ്ജുേച്ചച്ചിയോട് സംസാരിച്ചപ്പോള്‍ ചേച്ചി വളരെ എക്സൈറ്റഡായി.
തിരുവനന്തപുരത്തെ ചെങ്കല്ച്ചൂളയായിരുന്നു പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളാണ് ഉള്ളത്. മഞ്ജുച്ചേച്ചിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് മകള്‍ ആതിരയുടേത്. ഈ കഥാപാത്രത്തിനായി ഓഡിഷന് നടത്തി.
ഒടുവില്‍ അനശ്വര രാജന് എന്ന കണ്ണൂര്‍കാരിയെ കണ്ടെത്തി. സ്കൂള്‍ നാടകങ്ങളിലും മറ്റും അഭിനയിച്ചുള്ള പരിചയമേ അനശ്വരയ്ക്കുള്ളൂ. എങ്കിലും ഞങ്ങളെയെല്ലാം ഞെട്ടിച്ച് അവള് മികവുറ്റ അഭിനയം കാഴ്ച വച്ചു.
ഷൂട്ടിംഗിനിടയിലെ 42 ദിവസവും മഞ്ജു വാര്യരെന്ന വ്യക്തിയെ കാണാനായില്ല. സുജാതയെ മാത്രമാണ് കണ്ടത്. കാരണം മഞ്ജുച്ചേച്ചി കഥാപാത്രത്തെ അത്രത്തോളം ഉള്‍ക്കൊണ്ടിരുന്നു.
സ്വപ്നം സഫലമായപ്പോള്‍ ?
എന്റെ മാത്രമല്ല ഒട്ടേറെപ്പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രം. അത് ഇത്രത്തോളം വിജയമായതില്‍ അതിയായ സന്തോഷമുണ്ട്. എനിക്ക് ധൈര്യം തന്ന് ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി.
ഉദാഹരണത്തിന്റെ ക്യാമറ ചെയ്തത് മധു നീലകണ്ഠന് ചേട്ടനാണ്. ടേക്ക് ഓഫ് സിനിമ ചെയ്ത മഹേഷ് നാരായണന് ചേട്ടനാണ് ചിത്രം എഡിറ്റ് ചെയ്തത്.
ചുരുങ്ങിയ സമയം കൊണ്ട് ഗോപിസുന്ദര്‍ തയ്യാറാക്കിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. നെടുമുടി വേണുസാര്‍, നിര്‍മ്മാതാക്കളായ ജോജുച്ചേട്ടന്, മാര്ട്ടിന് പ്രക്കാട്ട് സാര്‍, അഭിനേതാക്കളായ മംമ്ത മോഹന്‍ദാസ്, സിനിമയിലെ ടെക്നീഷ്യന്‍സ് ഇവരോടെല്ലാം പറഞ്ഞറിയിക്കാനാവാത്ത കടപ്പാടും നന്ദിയുമുണ്ട്.
സ്വന്തം അമ്മ ഈ സിനിമ കണ്ട് എന്തുപറഞ്ഞു ?
സുജാതയെപ്പോലൊരാളാണ് എന്റെ അമ്മ. വളരെ കഷ്ടപ്പെട്ടാണ് അമ്മയെന്നെ വളര്‍ത്തിയത്. അതുകൊണ്ട് സുജാതയെ കാണുമ്പോള്‍ എനിക്ക് അമ്മയെ ഓര്‍മ്മ വരും. എന്റെ അച്ഛനും അമ്മയും ഒരുമിച്ച് സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്തു. നല്ല സിനിമയെന്ന് അമ്മ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു.
അച്ഛന് ജോസഫ് അഗസ്റ്റിന് സംഗീതാദ്ധ്യാപകനാണ്. അമ്മ ലിസി ജോസഫ് വീട്ടമ്മയാണ്. എനിക്കൊരു സഹോദരനുണ്ട്. പ്രദീപ്. മ്യൂസിക് പ്രോഗ്രാമറായി ജോലി ചെയ്യുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചങ്ങനാശ്ശേരി വാകത്താനത്താണ്.

Comments