കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് കൊച്ചിയില്‍ തുടക്കം. ബോളിവുഡ്, മോളിവുഡ്, ക്രിക്കറ്റ് സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ചടങ്ങിലാണ് ഐ.എസ്.എല്‍ നാലാം സീസന്റെ ഉദ്ഘാടന ചടങ്ങ് കൊച്ചിയില്‍ നടന്നത്. ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റേയും കത്രീന കൈഫിന്റേയും നൃത്തച്ചുവടുകളോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തിങ്ങിനിറഞ്ഞ ഗാലറിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
സച്ചിന് തെന്‍ഡുല്‍ക്കര്‍, സൂപ്പര്‍ താരം മമ്മൂട്ടി, ഐ.എസ്.എല്‍ സ്ഥാപക ചെയര്‍പേഴ്സണ്‍ നിത അംബാനി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാനട മത്സരത്തില്‍ ഏറ്റുമുട്ടുന്ന കേരള ബ്ലാസ്റ്റേഴ്സ്, അത്ലിറ്റികോ ഡി കൊല്‍ക്കത്ത ടീമുകളുടെ ക്യാപ്റ്റന്മാരായ സന്ദേശ ജിംഗാാന് ജോര്‍ഡി ഫിഗറസ് എന്നിവരും വേദിയിലെത്തി. തിങ്ങിനിറഞ്ഞ ഗാലറിയിലെ പതിനായിരക്കണക്കിന് ഫുട്ബോള്‍ ആരാധകരും ഉദ്ഘാടന ചടങ്ങിന് സാക്ഷിയായി.
നാല് മാസം നീളുന്ന ലീഗില്‍ 95 കളികള്‍ നടക്കും. കലാശപ്പോരാട്ടം മാര്‍ച്ച് 18ന് കൊല്‍ക്കത്ത സാള്‍ട്ലേക്കിലെ വിവേകാന്ദ യുവഭാരതി സ്റ്റേഡിയത്തില്‍ നടക്കും.






