
ഗുവാഹത്തി: ഐഎസ്എല്‍ ഫുട്ബോള്‍ നാലാം സീസണിലെ രണ്ടാം മത്സരത്തില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പൂര്‍ എഫ്സിയെ നേരിടും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗൗണ്ടായ ഗുവാഹത്തിയിലാണ് മത്സരം നടക്കുന്നത്.
പുതിയ കോച്ചും താരങ്ങളുമാണ് ഇക്കുറി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് കളിക്കാനിറങ്ങുന്നത്. ജംഷഡ്പൂര്‍ എഫ്സി ഐഎസ്എല്ലില്‍ നവാഗതരാണെങ്കിലും കോച്ചും കളിക്കാരും പുതുമുഖങ്ങളല്ല. ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായിരുന്ന ബെല്‍ഫോര്‍ട്ടിനേയും മെഹ്താബ് ഹുസൈനേയും ഒപ്പം കൂട്ടി. കളി നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടിലാണെങ്കിലും കളിക്കണക്കുകളില്‍ മുന്‍തൂക്കം ജംഷഡ്പൂരിനാണ്.






