
പുതിയ 200 സിസി നെയ്ക്കഡ് മോട്ടോര്‍സൈക്കിളുമായി ഹീറോ ഉടനെത്തും.ഡിസംബര്‍ 18 ന് പുതിയ എക്സ്ട്രീം 200S നെ ഹീറോ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 200 സിസി മോട്ടോര്‍സൈക്കിളിനൊപ്പം പുതിയ 125 സിസി സ്കൂട്ടറും, 110 സിസി പാഷന് എക്സ്പ്രോയും ഹീറോ നിരയില്‍ അണിനിരക്കും. 2016 ഓട്ടോ എക്സ്പോയില്‍ കോണ്‍സെപ്റ്റ് മോഡലായാണ് എക്സ്ട്രീം 200S നെ ഹീറോ ആദ്യമായി അവതരിപ്പിച്ചത്. പ്രീമിയം പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിള്‍ നിരയിലേക്കാണ് എക്സ്ട്രീം 200S എത്തുക.
ഡിസൈനില്‍ 150 സിസി എക്സ്ട്രീമുമായി സാമ്യത പുലര്‍ത്തുന്നതാകും പുതിയ 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍. എക്സ്ട്രീമില്‍ നിന്നും ഹെഡ് ലാമ്ബും ഫ്യൂവല്‍ ടാങ്ക് ഡിസൈനും അതേപടി പകര്‍ത്തിയാകും പുതിയ മോഡല്‍ എത്തുക. മോഡലിന്റെ സ്പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നതില്‍ ഹീറോ നല്‍കിയിരിക്കുന്ന ടാങ്ക് എക്സ്റ്റന്‍ഷന്‍ നിര്‍ണായക പങ്ക് വഹിക്കും.
ഹീറോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ 200 സിസി എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് ഒരുങ്ങുന്നത്. അതേസമയം, മികവാര്‍ന്ന ഹീറ്റ് മാനേജ്മെന്റ് ഉറപ്പ് വരുത്തുന്നതിനായുള്ള ഓയില്‍-കൂളറും എഞ്ചിനില്‍ പ്രതീക്ഷിക്കാം.18 bhp കരുത്തും 17 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 200 സിസി എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാകും ഒരുങ്ങുക. ഫ്രണ്ട്-റിയര്‍ ടയറുകളില്‍ ഇടംപിടിക്കുന്ന ഡിസ്ക്കുകള്‍ മോഡലിന്റെ ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കും. സ്റ്റെപ്ഡ്-അപ് സീറ്റ്, അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റോട് കൂടിയ ഷാര്‍പ് റിയര്‍ എന്‍ഡ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.






