
സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്റെ പരസ്യം മാരുതി പുറത്ത് വിട്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുകള് ലഭിച്ചിട്ടില്ല. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന് ലഭ്യമാണ്. മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 5.44 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന് പെട്രോള്‍ പതിപ്പ് ലഭ്യമാവുക. അതേസമയം 6.39 ലക്ഷം രൂപ വിലയിലാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന് ഡീസല്‍ പതിപ്പ് ഒരുങ്ങുന്നത്.
ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന് ലഭ്യമാണ്. ബോണറ്റിനും, വശങ്ങള്‍ക്കും, റൂഫിനും കുറുകെ ഒരുങ്ങിയിട്ടുള്ള ഡീക്കലുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രധാന ആകര്‍ഷണം.
ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ വെച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്.






