
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കെതിരെ വീണ്ടും ചായവില്പ്പനക്കാരന് വാദവുമായി കോണ്‍ഗ്രസ് വെട്ടിലായതിന് തൊട്ടുപിന്നാലെ ഇതിനെ പ്രതികരിച്ച് കുഴങ്ങിയിരിക്കുകയാണ് ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍. യുവ ദേശ് എന്ന ഓണ്‍ലൈന്‍ മാഗസിനിലൂടെയാണ് മോദിയെ ചായക്കടക്കാരന് ആക്കി പരിഹസിച്ചത്. പിന്നീട് ഇത് പിന്‍വലിച്ച മാപ്പ് പറഞ്ഞെങ്കിലും ബിജെപി അത് ആയുദ്ധമാക്കുവാന് ഒരുങ്ങുമ്പോഴാണ് എംപി തന്നെ പ്രശ്നം കുഴക്കിയത്.
നമ്മുടെ ചായ വാല നിങ്ങളുടെ ബാര്‍ വാലയേക്കാള് മികച്ചതെന്നായിരുന്നു പരേഷ് റാവലിന്റെ ട്വിറ്റ്. എന്നാല്‍ സംഭവം കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഏറ്റെടുത്തതോടെ ട്വിറ്റ് പിന്‍വലിച്ച ഖേദം പ്രകടിപ്പിക്കുകയും പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ചിലരുടെ വികാരം വ്രണപ്പെട്ടു അത് കണക്കിലെടുത്ത് ട്വിറ്റ് പിന്വലിക്കുന്നുവെന്നാ അദ്ദേഹം അറിയിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടന് പ്രധാനമന്ത്രി തെരേസ മേ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതാണ് ട്രോള്‍. തന്നെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന തമാശകള്‍ നിങ്ങള്‍ കാണാറുണ്ടോയെന്ന് മോദി ചോദിക്കുന്നു. അപ്പോള്‍ 'മെമെ' എന്നല്ല 'മീം' എന്നാണു ഉച്ചരിക്കേണ്ടതെന്ന് ട്രംപ് തിരുത്തുന്നു. ഉടനെ നിങ്ങള്‍ ചായ വില്‍ക്കൂവെന്ന് തെരേസ മേ പറയുന്നതാണ് ട്രോളിലുള്ളത്.







Comments