
ന്യൂഡല്ഹി: ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കാന് പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി ഇന്റലിജന്സ് റിപ്പോര്ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്ക്കൊപ്പം ഭീകര സംഘടനകള് നോട്ടം വെച്ചിരിക്കുന്നവരില് യോഗി ആദിത്യനാഥും ഉണ്ടെന്നുള്ള റിപ്പോര്ട്ട് ഇന്നലെയാണ് പുറത്തു വന്നത്.
2008-ല് അസംഗഡിലേക്കുള്ള യാത്രാമദ്ധ്യേയും വധശ്രമത്തില് നിന്ന് യോഗി ആദിത്യനാഥ് ആക്രമിക്കപ്പെട്ടിരുന്നു. അസംഗഡില് നിന്ന് അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്ന്ന് നടത്താന് നിശ്ചയിച്ച ഭീകര വിരുദ്ധ റാലിയില് പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു യോഗിക്കെതിരെ വധശ്രമം നടന്നത്.
അസംഗഡിലേക്ക് നാല്പ്പത് വാഹനങ്ങളിലായി യാത്ര തിരിച്ച യോഗി ഏഴാമതായി വന്ന എസ് യുവിയിലായിരുന്നു യാത്ര ചെയ്തത്. വാഹനവ്യൂഹം തകിയയില് എത്തിയപ്പോഴായിരുന്നു ആക്രമണം. നാലു ഭാഗത്തു നിന്നും വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണം നടന്നത്.







Comments