
ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ഒരുങ്ങിയ ടിവിഎസ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിള്‍ ഡിസംബര്‍ 6 ന് വിപണിയില്‍ എത്തുമെന്ന് റിപ്പോർട്ട്. 'അകൂല' എന്ന കോണ്‍സെപ്റ്റ് മോഡലായാണ് മോട്ടോര്‍സൈക്കിളിനെ 2016 ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ച് ടിവിഎസ് ആദ്യമായി കാഴ്ചവെച്ചത്.
കെടിഎം 250, കെടിഎം 390, കെടിഎം RC 390 മോട്ടോര്‍സൈക്കിളുകളാകും അപാച്ചെ RR 310 ന്റെ പ്രധാന എതിരാളികള്‍. എന്നാൽ, വിലനിലവാരത്തില്‍ ബജാജ് ഡോമിനാറുമായാകും ടിവിഎസ് കൊമ്ബുകോര്‍ക്കുക. വന്‍പ്രചാരമാണ് രാജ്യത്ത് അപാച്ചെ നിരയ്ക്ക് ലഭിക്കുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് അപാച്ചെ നിരയിലേക്ക് ആദ്യ സമ്ബൂര്‍ണ സ്പോര്‍ട്സ് ബൈക്കിനെ നല്കാന് ടിവിഎസ് തീരുമാനിച്ചിരിക്കുന്നതും.
ബിഎംഡബ്ല്യു 310R ല്‍ നിന്നും കടമെടുത്ത 313 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനിലാകും അപാച്ചെ RR 310 അണിനിരക്കുക. 9,500 rpm ല്‍ 34 bhp കരുത്തും 7,500 rpm ല്‍ 28 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 313 സിസി എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാകും ലഭ്യമാവുക. മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനെ ചാസിയ്ക്ക് പിന്നിലായാണ് കമ്ബനി നല്‍കിയിരിക്കുന്നത്. സ്പ്ലിറ്റ് സീറ്റുകള്‍, ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, തലകുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്പെന്ഷന് സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നതാകും അപാച്ചെ RR 310 ന്റെ പ്രധാന ഫീച്ചറുകള്‍.






