
ന്യൂഡല്‍ഹി: തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതികാരം യുവതി തീര്‍ത്തത് അയല്‍വാസിയുടെ രണ്ടു വയസുള്ള മകനെ കൊന്ന്. രാജ്യതലസ്ഥാനത്താണ് പ്രതികാരത്തിന്റെ പേരില്‍ യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഡല്‍ഹിയിലെ ഉത്തംനഗറിലാണ് സംഭവം നടന്നത്. ഇവിടുത്തെ സ്വകാര്യ അപ്പാര്‍ട്മെന്റില്‍ താമസിച്ചിരുന്ന ദീപ്മാല എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. അപ്പാര്‍ട്മെന്റിലെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന ഇവര്‍ ഒന്നാം നിലയില്‍ താമസിച്ചിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായി തര്‍ക്കം ഉണ്ടായി. കൊല ചെയ്ത യുവതിയുടെ കുട്ടിയുമായി രണ്ടു വയസുകാരന് സ്ഥിരമായി കളിച്ചിരുന്നു. തര്‍ക്കം ഉണ്ടായതിനു ശേഷം കുട്ടിയെ കളിക്കാനായി വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുവന്നിട്ട് ത തറയില്‍ ഇടിപ്പിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാരുടെ തിരച്ചിലില്‍ ദീപ്മാലയുടെ വീട്ടില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിതന്നെ കുട്ടി മരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.






