
ഇന്ത്യന്‍ സ്കൗട്ട് ബോബര്‍ ഇന്ത്യന്‍ വിപണിയില്‍. ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന അഞ്ചാമത് ഇന്ത്യാ ബൈക്ക് വീക്കില്‍ വെച്ചാണ് പുതിയ ക്രൂയിസറിനെ ഇന്ത്യന്‍ അവതരിപ്പിച്ചത്. പുതിയ സ്കൗട്ട് ബോബറിന്റെ എക്സ്ഷോറൂം വില 12.99 ലക്ഷം രൂപയാണ്. ഉപഭോക്താക്കള്‍ക്ക് 50,000 രൂപ മുന്‍കൂര്‍ പണമടച്ച് സ്കൗട്ട് ബോബറിനെ ബുക്ക് ചെയ്യാം. സ്കൗട്ടിന്റെ ബോബര്‍ പതിപ്പാണ് പുതിയ ക്രൂയിസര്‍.
ഫ്രണ്ട് എന്‍ഡില്‍ കാട്രിഡ്ജ്-ടൈപ് 120 mm ടെലിസ്കോപിക് ഫോര്‍ക്കുകളും റിയര്‍ എന്‍ഡില്‍ 50 mm ഡ്യൂവല്‍ ഷോക്കുമാണ് പുതിയ ക്രൂയിസറില്‍ സസ്പെന്ഷന് ഒരുക്കുന്നത്. ബൈക്കിന് 2,276 mm നീളവും, 926 mm വീതിയും 1,154 mm ഉയരവുമാണുള്ളത്. 1,562 mm നീളമേറിയതാണ് പുതിയ ക്രൂയിസറിന്റെ വീല്‍ബേസ്. സ്കൗട്ടിന്റെ 1,133 സിസി, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, V-ട്വിന്‍ എഞ്ചിനാണ് സ്കൗട്ട് ബോബറില്‍ ഇന്ത്യന്‍ ഒരുക്കിയിരിക്കുന്നത്. 100 bhp കരുത്തും 97.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നതും.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റെഡ്, തണ്ടര്‍ ബ്ലാക് സ്മോക്ക്, സ്റ്റാര്‍ സില്‍വര്‍ സ്മോക്ക്, ബ്രോണ്‍സ് സ്മോക്ക് നിറഭേദങ്ങളിലാണ് പുതിയ സ്കൗട്ട് ബോബര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എക്സ്ഹോസ്റ്റ്, ക്ലച്ച് കവര്‍, ഹെഡ്ലാമ്ബ് ഫ്രെയിം, വീലുകള്‍, ഫ്യൂവല്‍ ടാങ്ക് ഫ്രെയിം, കൂളിംഗ് സംവിധാനം, ഹാന്‍ഡില്‍ബാറുകള്‍, മിററുകള്‍ ഉള്‍പ്പെടെ എല്ലാ ഘടകങ്ങള്‍ക്കും ബ്ലാക് തീമാണ് നല്‍കിയിരിക്കുന്നത്.






