
അന്തരിച്ച നടി തൊടുപുഴ വാസന്തിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മമ്മൂട്ടിയും സിദ്ധിഖും എത്തി. തൊടുപുഴയിലെ വീട്ടിലെത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്.
70-90 കാലഘട്ടത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് വാസന്തി. വീട്ടമ്മ വേഷങ്ങളിലൂടെയാണ് വാസന്തി തിളങ്ങിയത്. നാടകരംഗത്ത് നിന്നാണ് സിനിമയില്‍ സജീവമായത്. തൊടുപുഴ മണ്ണാക്കാടാണ് വീട്.
തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു താരം.