ലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്ന അടിമത്തം എന്ന കൊടുംക്രൂരതയ്ക്കെതിരെ വിങ്ങലോടെ സഹായമഭ്യര്‍ത്ഥിച്ച് നടി എമി ജാക്സണ്. ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളില്‍ ആശങ്ക പങ്കുവെച്ച് സഹായം അഭ്യര്‍ത്ഥിച്ചാണ് എമി ജാക്സണ് ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ചത്.
ഇന്നും, ഈ 2017 ലും ലിബിയയില്‍ അടിമത്തം നിലനില്‍ക്കുകയാണ്. എന്റെ നെഞ്ച് പൊട്ടുന്നു...ഒരു വം ശവും മറ്റൊന്നിനെക്കാള്‍ ശ്രേഷ്ഠമല്ല എന്ന ശബ്ദം ഉയര്‍ത്തിയാണ് ലോകം പ്രതികരിക്കാത്തത് എന്താണെന്ന് എമി ചോദ്യം ഉയര്‍ത്തിയത്. ഈ കൊടുംക്രൂരത ലോകം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവരെ സഹായിക്കണമെന്ന് എമി സഹായം അഭ്യര്‍ത്ഥിക്കുന്നു. നമ്മള് ഇത് അവസാനിപ്പിച്ചേ തീരു എന്ന് കുറിച്ചുകൊണ്ടാണ് എമി നിര്‍ത്തുന്നത്.

Comments