
നടനും, മിമിക്രി താരവുമായ അബിയെ അനുസ്മരിച്ച് ദുല്‍ഖര്‍ സല്മാന്. അബി ഇക്കയുടെ മിമിക്രി പരിപാടികള്‍ കണ്ടാണ് വളര്‍ന്നതെന്ന് പറഞ്ഞ ദുല്‍ഖര്‍ ആ വിടവാങ്ങല്‍ അപ്രതീക്ഷിതമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ അബിയെ അനുസ്മരിച്ചത്.
അബിഇക്കയുടെ ടി.വി ഷോകളും, വാപ്പച്ചിയുടെ ഒപ്പം സ്റ്റേജ് ഷോകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹം നമ്മെ ചിരിപ്പിച്ച നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല. അബിഇക്കയുടെ മകന് ഷെയ്നിനൊപ്പം നിരവധി സിനിമകള്‍ ചെയ്തുവെങ്കിലും അദ്ദേഹത്തിനൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടിയിട്ടില്ലാത്തതിന്റെ വിഷമവും ദുല്‍ഖര്‍ പങ്കുവെച്ചു. അബിഇക്കയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.






