വണ്‍ പ്ലസ് 5ടി ഇന്നു മുതല്‍ ആമസോണില്‍ നിന്നും വാങ്ങിക്കാവുന്നതാണ്. കഴിഞ്ഞ ദിവസ്സം നടന്ന വില്പനയില് നിമിഷനേരങ്ങള്‍ കൊണ്ടാണ് ബുക്കിംഗ് നിര്‍ത്തിവെച്ചത്. ഇപ്പോള്‍ രണ്ടു തരത്തിലുള്ള മോഡലുകളാണ് വിപണിയില്‍ എത്തുന്നത്.
18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത്. 6 ഇഞ്ചിന്റെ ക്വാഡ് എച്ച്ഡി ഡിസ്പ്ലേയാണ് സ്മാര്‍ട്ട് ഫോണിന് നല്‍കിയിരിക്കുന്നത്. സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 6 ജിബി / 8 ജിബി റാം എന്നി വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. 64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് ആണ് ഇതിനുള്ളത്. ഡ്യൂവല്‍ ക്യാമെറകളാണ് ഫോണിന്റെ മറ്റൊരു സവിശേഷത.
ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന് ക്യാമെറകളാണ് ഇതിനു നല്‍കിയിരിക്കുന്നത്. 3300 എംഎഎച്ച് ആയിരിക്കും ബാറ്ററി.






