
ജിയോയുടെ രണ്ടാം ഘട്ട പ്രീ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചു. പുതിയ പ്രീബുക്കിങ്ങ് അപേക്ഷകള്‍ ആരംഭിച്ചതോടെ ആവശ്യമുളള ഉപഭോക്താക്കള്‍ക്ക് വീണ്ടും ജിയോ ഫോണ്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുകയാണ്. പ്രീബുക്കിങ്ങിലൂടെ റിലയന്‍സ് ഒരു കോടി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുമെന്നാണ് എക്കണോമിക്സ് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉപഭോക്താക്കള്‍ പ്രീബുക്കിങ്ങ് ചാര്‍ജ്ജുകള്‍ പുതുക്കുന്നതിന് 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കേണ്ടതാണ്. ഈ തുകയും മുന്‍പു പറഞ്ഞതു പോലെ മൂന്നു വര്‍ഷം കഴിയുമ്ബോള്‍ തിരിച്ചു നല്‍കും.
എന്നിരുന്നാലും റീഫണ്ട് ലഭിക്കുന്നതിന് ചില നിബന്ധനകളും വ്യവസ്ഥകളുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഉപയോക്താക്കള്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം 1500 രൂപയ്ക്കോ അതിനു മുകളിലോ നിര്‍ബന്ധിത റീച്ചാര്‍ജ്ജുകള്‍ ചെയ്യേണ്ടതാണ്. അങ്ങനെ മൂന്നു വര്‍ഷത്തേക്ക് ഈ തുക 4500 രൂപയാകും.
ആദ്യഘട്ട പ്രീബുക്കിങ് ഓഗസ്റ്റ് 24 നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 26 ന് അവസാനിക്കുകയും ചെയ്തു.






