തിരുവനന്തപുരം: ബുധനാഴ്ച അന്തരിച്ച മുന്‍ മന്ത്രിയും സി.പി.ഐയുടെ മതിര്‍ന്ന നേതാവുമായ ഇ. ചന്ദ്രശേഖരന് നായരുടെ (89) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്കരിച്ചു. കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടില്‍ നിന്ന് പ്രത്യേക ആംബുലന്‍സില്‍ വിലാപയാത്രയായി മൃതദേഹം ശാന്തികവാടത്തില്‍ എത്തിച്ചപ്പോള്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ തന്നെ ശാന്തികവാടത്തിലെത്തിയിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, വി.എസ് സുനില്‍കുമാര്‍, രാമചന്ദ്രന്കടന്നപ്പള്ളി, മാത്യു.ടി.തോമസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ എം.വിജയകുമാര്‍, മുല്ലക്കര രത്നാകരന്, ബിനോയ് വിശ്വം, സി.പി.ഐ നേതാക്കളായ ഡി.രാജ, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Comments