
മധ്യപ്രദേശ്: വയറു വേദനയുമായി ചെന്ന കര്‍ഷകന്റെ വയറു കീറി വ്യാജ ഡോകക്ടറുടെ അമ്പരപ്പിക്കുന്ന ചികിത്സ. മധ്യപ്രദേശിലാണ് 60 കാരനായ കര്ഷകന് വയറുവേദനയുമായി വ്യാജഡോക്ടറുടെ അടുക്കലെത്തി കുടുങ്ങിയത്.
കടുത്ത വയറുവേദനയും, ശര്ദിയുമായാണ് കര്ഷകന് ഗ്രാമത്തിലുള്ള ഒരു ഡോക്ടറുടെ അടുത്തെത്തിയത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയതിനു ശേഷവും 60കാരന്റെ വയറുവേദനയ്ക്ക് ഒരു ശമനവുമുണ്ടായില്ല. ഇതോടെയാണ് കര്ഷകന് പ്രമുഖ ആശുപത്രിയില്‍ ചികിത്സ്യ്ക്ക് എത്തുന്നത്. തുടര്‍ന്ന നടത്തിയ എന്‍ഡോസ്കോപ്പിയിലാണ് വയറിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് കുടുങ്ങിക്കിടപ്പുണ്ടെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ തന്നെ 21 സെന്റിമീറ്റര്‍ നീളമുള്ള സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തു.
ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് ഗ്ലാസ് പുറത്തെടുത്തത്.പണം ലാഭിക്കാന്‍ വേണ്ടിയായിരുന്നു പ്രാവിണ്യമില്ലാത്ത ചികിത്സകരെ സമീപിക്കേണ്ടി വന്നതെന്ന് കര്ഷകന് പറയുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം കര്ഷകന് സുഖം പ്രാപിച്ചു വരുകയാണ്.






