ഹരീഷ് പേരടി തമിഴരുടെ പ്രിയങ്കരനാവുകയാണ്. അനായാസമായ ഭാവാഭിനയ മികവിലൂടെ കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിയാന്‍ ഹരീഷ് പേരടിക്ക് നിമിഷങ്ങള്‍ മതി. വിജയ് നായകനായ മെര്‍സലിലെ അഭിനയം ഹരീഷ് പേരടിയുടെ ജീവിതത്തില്‍ വഴിത്തിരിവായിരിക്കുന്നു.
തമിഴില്‍ ഹിറ്റായ ആണ്ടവന് കട്ടിളൈ ദളപതി വിജയ് ആസ്വദിച്ചാണ് കണ്ടത്. ഈ ചിത്രത്തില്‍ സ്വഭാവികമായി അഭിനയം കാഴ്ചവച്ച ഹരീഷ് പേരടിയെ വിജയ് കാര്യമായി ശ്രദ്ധിച്ചിരുന്നു. ഇതാകട്ടെ മെര്‍സലില്‍ അഭിനയിക്കാന്‍ ഹരീഷ് പേരടിക്ക് വഴിതുറന്നിട്ടു.
മെര്‍സല്‍ വന്‍ വിജയം നേടിയതോടെ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഹരീഷ് പേരടി ഡേറ്റ് നല്‍കിക്കഴിഞ്ഞു. യാതൊരു വിധ ഗിമ്മിക്കുകളും കാണിക്കാതെ നാടകത്തിലൂടെ സ്വായത്തമാക്കിയ ഭാവാഭിനയ തികവിലൂടെയാണ് ഹരീഷ് പേരടി തമിഴ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുന്നത്. തമിഴില്‍ എത്രതന്നെ തിരക്കുണ്ടായാലും മലയാളം ഒഴിവാക്കി മുന്നോട്ടു പോകാനാവില്ലെന്ന് ഹരീഷ് പേരടി സാക്ഷ്യപ്പെടുത്തുന്നു.
പാലക്കാട് ചിത്രീകരണം നടന്ന 'കുതിരപ്പവന്‍' എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഹരീഷ് പേരടിയെ കാണാന്‍ കഴിഞ്ഞത്. തമിഴ് സിനിമയില്‍ മനസര്പ്പിക്കുന്ന ഹരീഷ് പേരടി സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.
ഠ ഇപ്പോള്‍ തമിഴില്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ഇതെല്ലാം ഒരുതരം ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. സിനിമയില്‍ എനിക്ക് കാര്യമായി എടുത്തു പറയാവുന്ന തരത്തില്‍ ഗോഡ്ഫാദറൊന്നുമില്ല.
ഓരോ സിനിമകള്‍ വരുമ്പോഴും അപ്പോഴുള്ളവര്‍ ആത്മാര്‍ത്ഥമായി സഹായിക്കാറുണ്ട്. അതുകൊണ്ടാണ് ഞാനിപ്പോഴും സ്വതന്ത്രമായി നിന്ന് ആസ്വദിച്ച് സിനിമ ചെയ്യുന്നത്.
ഠ വല്ലാത്തൊരനുഭവംതന്നെയാണ്. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോഴും ഡയലോഗ് പ്രസന്റ് ചെയ്യുമ്പോഴുമൊക്കെ ഒരുതരം പ്രത്യേക ധൈര്യം ഉണ്ടാകാറുണ്ട്. നാടകത്തിലൂടെയും തെരുവുനാടകത്തിലൂടെയും സീരിയലുകളിലൂടെും അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് ഞാന്‍.
ജയപ്രകാശ് കുളൂര്‍ സാറിന്റെ നാടകങ്ങളാണ് എനിക്കൊരു എനര്‍ജി നല്‍കിയത്. കുളൂ സാറിന്റെ നാടക പാഠശാലയിലെ അനുഭവങ്ങളാണ് ഏതു റോളും അനായാസമായി ചെയ്യാന്‍ എന്നെ പ്രാപ്തനാക്കുന്നത്. ഇത്തരമൊരു അനുഭവം തമിഴ് സിനിമയില്‍ ഏറെ ഗുണം ചെയ്യുന്നുണ്ട്.
ഠ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനാണ് എന്നെ തമിഴിലേക്ക് എത്തിച്ചത്. കൈതേരി സഹദേവന്റെ പെര്‍ഫോമന്‍സാണ് ശശികുമാര്‍ നായകനായ കിടാരിയില്‍ പൊളിറ്റീഷ്യനായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിക്കാന്‍ കാരണമായത്.
കിടാരി കഴിഞ്ഞതും കാക്കമുട്ടയിലെ നായകനായ മണികണ്ഠന് സംവിധാനം ചെയ്ത ആണ്ടവന് കട്ടിളൈ എന്ന ചിത്രത്തില്‍ ഐ.ബി. ഓഫീസറായി അഭിനയിച്ചു. പിന്നീട് വിജയ് സേതുപതി നായകനായ വിക്രം വേദയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.
ഈ ചിത്രത്തില്‍ വിജയ് സേതുപതിയാണ് എന്റെ പേരു നിര്‍ദ്ദേശിച്ചത്. ഈ ചിത്രത്തില്‍ മല്ലു ഗ്യാങ്ങ്സിലെ ചേട്ടന് എന്ന വില്ലന്‍ ക്യാരക്ടര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടസക്ക്.... ടസക്ക്... ടസക്ക്.... ഡും... ഡും... എന്ന ഗാനരംഗത്ത്ഞാനും വിജയ് സേതുപതാേടൊപ്പം ചുവടുകള്‍ വച്ചത് എല്ലാവര്ക്കും ഇഷ്ടമാവുകയും ചെയ്തു.
ഠ ആണ്ടവന്കട്ടിളൈ എന്ന ചിത്രത്തിലെ ഐ.ബി. ഓഫീസറുടെ പെര്‍ഫോമന്‍സ് കണ്ടാണ് വിജയ് മെര്‍സലിലേക്ക് എന്നെ സെലക്ട് ചെയ്തത്. മെര്‍സലിലെ എന്റെ കഥാപാത്രമായ ഡോ. അര്ജുന് സക്കറിയ സംവിധായകന് ഉദ്ദേശിച്ച തരത്തില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ട്. ചത്രം പുറത്തിറങ്ങിയതിനു ശേഷം ഡോ. അര്ജന് സക്കറിയയെക്കുറിച്ച് നല്ലൊരു ഫീഡ്ബാക്കാണ് ലഭിച്ചത്.
ഠ യാതൊരുവിധ താരജാടയുമില്ലാത്ത വിനയാന്വിതനായ ചെറുപ്പക്കാരനാണ് വിജയ്. സിനിമയില്‍ കാണുന്ന വിജയ് അല്ല യഥാര്‍ത്ഥ ജീവിതത്തിലുള്ളത്. കുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന താരം. വിജയ്്യുടെ എളിമ താരങ്ങള്‍ മാതൃകയാക്കേണ്ടതു തന്നെയാണ്.

? ഹരീഷ് പേരടിയെന്ന അഭിനേതാവ് തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായി വളരുകയാണല്ലോ...
ഠ ഇപ്പോള്‍ തമിഴില്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ഇതെല്ലാം ഒരുതരം ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. സിനിമയില്‍ എനിക്ക് കാര്യമായി എടുത്തു പറയാവുന്ന തരത്തില്‍ ഗോഡ്ഫാദറൊന്നുമില്ല.
ഓരോ സിനിമകള്‍ വരുമ്പോഴും അപ്പോഴുള്ളവര്‍ ആത്മാര്‍ത്ഥമായി സഹായിക്കാറുണ്ട്. അതുകൊണ്ടാണ് ഞാനിപ്പോഴും സ്വതന്ത്രമായി നിന്ന് ആസ്വദിച്ച് സിനിമ ചെയ്യുന്നത്.
? മലയാളത്തില്‍ നിന്നും വ്യത്യസ്തമായി തമിഴില്‍ വലിയ സെറ്റപ്പില്‍ അഭിനയിക്കുമ്പോഴുള്ള മാനസികാവസ്ഥ...
ഠ വല്ലാത്തൊരനുഭവംതന്നെയാണ്. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോഴും ഡയലോഗ് പ്രസന്റ് ചെയ്യുമ്പോഴുമൊക്കെ ഒരുതരം പ്രത്യേക ധൈര്യം ഉണ്ടാകാറുണ്ട്. നാടകത്തിലൂടെയും തെരുവുനാടകത്തിലൂടെയും സീരിയലുകളിലൂടെും അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് ഞാന്‍.
ജയപ്രകാശ് കുളൂര്‍ സാറിന്റെ നാടകങ്ങളാണ് എനിക്കൊരു എനര്‍ജി നല്‍കിയത്. കുളൂ സാറിന്റെ നാടക പാഠശാലയിലെ അനുഭവങ്ങളാണ് ഏതു റോളും അനായാസമായി ചെയ്യാന്‍ എന്നെ പ്രാപ്തനാക്കുന്നത്. ഇത്തരമൊരു അനുഭവം തമിഴ് സിനിമയില്‍ ഏറെ ഗുണം ചെയ്യുന്നുണ്ട്.
? കിടാരിയിലൂടെ തുടങ്ങിയ ഹരീഷ് പേരടിയുടെ വിജയയാത്ര സൂപ്പര്‍ഹിറ്റ് ചിത്രമായ മെര്‍സലില്‍ എത്തിനില്‍ക്കുകയാണ്.
ഠ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനാണ് എന്നെ തമിഴിലേക്ക് എത്തിച്ചത്. കൈതേരി സഹദേവന്റെ പെര്‍ഫോമന്‍സാണ് ശശികുമാര്‍ നായകനായ കിടാരിയില്‍ പൊളിറ്റീഷ്യനായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിക്കാന്‍ കാരണമായത്.
കിടാരി കഴിഞ്ഞതും കാക്കമുട്ടയിലെ നായകനായ മണികണ്ഠന് സംവിധാനം ചെയ്ത ആണ്ടവന് കട്ടിളൈ എന്ന ചിത്രത്തില്‍ ഐ.ബി. ഓഫീസറായി അഭിനയിച്ചു. പിന്നീട് വിജയ് സേതുപതി നായകനായ വിക്രം വേദയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.
ഈ ചിത്രത്തില്‍ വിജയ് സേതുപതിയാണ് എന്റെ പേരു നിര്‍ദ്ദേശിച്ചത്. ഈ ചിത്രത്തില്‍ മല്ലു ഗ്യാങ്ങ്സിലെ ചേട്ടന് എന്ന വില്ലന്‍ ക്യാരക്ടര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടസക്ക്.... ടസക്ക്... ടസക്ക്.... ഡും... ഡും... എന്ന ഗാനരംഗത്ത്ഞാനും വിജയ് സേതുപതാേടൊപ്പം ചുവടുകള്‍ വച്ചത് എല്ലാവര്ക്കും ഇഷ്ടമാവുകയും ചെയ്തു.
? വന്‍ സാമ്പത്തിക വിജയം നേടിയ മെര്‍സലിലെ നെഗറ്റീവ് ക്യാരക്ടര്‍...
ഠ ആണ്ടവന്കട്ടിളൈ എന്ന ചിത്രത്തിലെ ഐ.ബി. ഓഫീസറുടെ പെര്‍ഫോമന്‍സ് കണ്ടാണ് വിജയ് മെര്‍സലിലേക്ക് എന്നെ സെലക്ട് ചെയ്തത്. മെര്‍സലിലെ എന്റെ കഥാപാത്രമായ ഡോ. അര്ജുന് സക്കറിയ സംവിധായകന് ഉദ്ദേശിച്ച തരത്തില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ട്. ചത്രം പുറത്തിറങ്ങിയതിനു ശേഷം ഡോ. അര്ജന് സക്കറിയയെക്കുറിച്ച് നല്ലൊരു ഫീഡ്ബാക്കാണ് ലഭിച്ചത്.
? ഹരീഷ് പേരടിയുടെ പേര് മെര്‍സലിലേക്ക് നിര്‍ദ്ദേശിച്ചത് വിജയ് ആണല്ലോ. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം...
ഠ യാതൊരുവിധ താരജാടയുമില്ലാത്ത വിനയാന്വിതനായ ചെറുപ്പക്കാരനാണ് വിജയ്. സിനിമയില്‍ കാണുന്ന വിജയ് അല്ല യഥാര്‍ത്ഥ ജീവിതത്തിലുള്ളത്. കുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന താരം. വിജയ്്യുടെ എളിമ താരങ്ങള്‍ മാതൃകയാക്കേണ്ടതു തന്നെയാണ്.

മെര്‍സലിന്റെ ഒരു മാസത്തെ ഷൂട്ടിങ് പോളണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നാടുകളിലായിരുന്നു. ഈ ഘട്ടത്തിലാണ് ഞാനും വിജയ്്യുമായി കൂടുതല്‍ അടുത്തത്. മലയാളം സിനിമകള്‍ കാണാറുള്ള വിജയ് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന ആളാണ്.
മലയാളത്തിലെ താരങ്ങള്‍ ടെക്നീഷ്യന്മാര് എന്നിവരെക്കുറിച്ച് എന്തെന്നില്ലാത്ത ആദരവോടെയാണ് വിജയ് സംസാരിച്ചത്. ആണ്ടവന് കട്ടിളൈയിലെ എന്റെ അഭിനയത്തെ വിജയ് അഭിനന്ദിച്ചു. ഞാന്‍ അഭിനയിച്ച കഥാപാത്രത്തോട് വിജയയ്ക്ക് തോന്നിയ ഇഷ്ടമാണ് എന്നെ മെര്സലിലെത്തിച്ചത്. വളരെ സിമ്പിളായി ഇടപെടുന്ന വിജയ്്യുടെ സൗഹൃദം ഒരിക്കലും മറക്കാനാവില്ല.
? മെര്‍സലിനെതിരെ ബി.ജെ.പി. ഉയര്‍ത്തിയ ചിത്രത്തിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിച്ചുവെന്ന് തോന്നുന്നുണ്ടോ...
ഠ തീര്‍ച്ചയായും ജി.എസ്.ടി., നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നു വന്ന വിവാദം മെര്‍സലിന് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. കാരണം തമിഴ്നാടിന്റേത് ദ്രാവിഡ രാഷ്ട്രീയ കള്‍ച്ചറാണ്.
ദ്രാവിഡ ആശയങ്ങളെ ഹൃദയത്തിന്റെ ഭാഗമാക്കിയ തമിഴ് ജനതയ്ക്ക് കൃത്യമായ പൊളിറ്റിക്സുണ്ട്. അവര്‍ക്കു തോന്നിയ കാര്യങ്ങള്‍ യാതൊരു വിധ മറയുമില്ലാതെ നിര്‍ഭയത്തോടെ തുറന്നുപറയാന്‍ ഇവര്‍ക്ക് കഴിയുന്നു. ചിത്രത്തിന്റെ സംവിധായകന് ആറ്റ്ലി വളരെ എനര്‍ജറ്റിക്കായ ചെറുപ്പക്കാരനാണ്.
അയാള്‍ക്ക് കൃത്യമായ പൊളിറ്റിക്സുള്ളതുകൊണ്ടാണ് സമൂഹത്തിലെ ഇന്നത്തെ വിഷയങ്ങള്‍ തന്റെ ചിത്രമായ മെര്‍സലില്‍ ചര്‍ച്ച ചെയ്യാന്‍ തയാറായത്. ചെറിയ പ്രായമുള്ള ആറ്റ്ലി സെറ്റിലെ ധാരാളം ആളുകളെ ഒരേ കയറില്‍ കോര്‍ത്തത് പോലെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ കാണിക്കുന്ന ഊര്‍ജം എടുത്തുപറയേണ്ടതാണ്.
രാവിലെ 6 മണിക്ക് തുടങ്ങുന്ന ഷൂട്ടിംഗ് രാത്രി 12 മണി വരെ നീണ്ടുപോകുമ്പോഴും ആറ്റ്ലിയെന്ന സംവിധായകന് യൂണിറ്റിലുള്ളവരോട് ദേഷ്യപ്പെടാതെ സ്നേഹത്തോടെ തന്നെ ഇടപെടുന്നു. ശരിക്കും പറഞ്ഞാല്‍ ആറ്റ്ലിയെന്ന സംവിധായകന് സിനിമയോടുള്ള കടുത്ത പാഷനാണ് മെര്‍സലിനെ വിജയത്തിലേക്കു നയിച്ചത്.
? തമിഴ് പ്രേക്ഷകരുടെ സ്നേഹം ശരിക്കും അനുഭവിച്ചറിയുന്നുണ്ടോ...
ഠ നെഗറ്റീവ് ക്യാരക്ടര്‍ അഭിനയിച്ച ആളാണെങ്കിലും തമിഴ് പ്രേക്ഷകര്‍ക്ക് സ്നേഹത്തിനൊന്നും ഒട്ടും കുറവില്ല. മലയാളിയായ താരമെന്ന നിലയിലുള്ള പ്രത്യേക സ്നേഹവുമുണ്ട്. ഷൂട്ടിംഗിനായി തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ പോകുമ്പോള്‍ വേദം വിക്രയിലെ ചേട്ടാ... ചേട്ടാ... എന്ന് വിളിച്ച് പരിചയപ്പെടാറുണ്ട്.
മെര്‍സല്‍ പുറത്തിറങ്ങിയതോടെ ഡോ. അര്ജുന് സക്കറിയയെന്ന് വിളിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ നമ്മളെ കാണുമ്പോള്‍ അടുത്തുവന്ന് പരിചയപ്പെടുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ട്.
? മെര്‍സല്‍ കണ്ടപ്പോള്‍ നമ്മുടെ പ്രേക്ഷകരുടെ പ്രതികരണം...
ഠ എറണാകുളത്ത് ഗോള്‍ഡ് സൂക്കില്‍ കുടുംബസമേതമാണ് ഞാന്‍ മെര്‍സല്‍ കണ്ടത്. സിനിമ കാണാന്‍ ഞാനുണ്ടെന്നറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്കും സന്തോഷമായിരുന്നു. വിജയ്യോടൊപ്പം നമ്മുടെ നാട്ടിലെ ഒരാള്‍ അഭിനയിക്കുന്നുവെന്ന സന്തോഷമായിരുന്നു എല്ലാവര്ക്കും സിനിമ കഴിഞ്ഞപ്പോള്‍ ആളുകള്‍ അടുത്തുവന്ന് അഭിനന്ദിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു.
എന്റെ ഭാര്യ ബിന്ദുവിനും സിനിമ ഇഷ്ടമായി. പെരുമ്പാവൂര്‍ എസ്.എന്‍.ജി.സി.യില്‍ രണ്ടാംവര്‍ഷ ബി.-ടെക്കിനു പഠിക്കുന്ന മൂത്ത മകന് വിഷ്ണുവിനും ഏഴാംക്ലാസില്‍ പഠിക്കുന്ന ഇളയമകന് വൈദിക്കും എന്റെ കഥാപാത്രം ഇഷ്ടമായി.
? ഹരീഷ് പേരടിയുടെ പുതിയ ചിത്രങ്ങള്‍...
ഠ മലയാളത്തില്‍ കുതിരപ്പവന്‍, ചന്ദ്രഗിരി, മൂന്നര, നിലാവറിയാതെ തുടങ്ങിയ സിനിമകളിലാണ് അഭിനയിക്കുന്നത്. തമിഴില്‍ ചിയാംവിക്രമിന്റെ കൂടെ സ്കെച്ച് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.
വിശാല്‍ നായകനായ ശണ്ടകോഴി രണ്ടാം ഭാഗത്തില്‍ വില്ലനായി അഭിനയിക്കുന്നു. സമുദ്രക്കനി നായകനായ ആണ്ദേവതൈ, നയന്‍താര നായികയായ കോലമാവുകോകില, എസ്.ജെ. സൂര്യയുടെ ഇരവാക്കാലം, അയങ്കരന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്.

Comments