
ഏറെ പ്രതീക്ഷയോടെയാണ് ബൈക്ക്പ്രേമികള്‍ കാത്തിരിക്കുന്ന ടിവിഎസ് അപാച്ചെ RR 310 സ്പോര്‍ട്സ് ബൈക്കിനെ 2017 ഡിസംബര്‍ ആറിന് ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ അപാച്ചെ RR 310 മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ടീസര്‍ ടിവിഎസ് പുറത്ത് വിട്ടിരിക്കുകയാണ്. ടീസറില്‍ സ്പോര്‍ടി റെഡ് കളര്‍ സ്കീമിലാണ് അപാച്ചെ RR 310 കാണപ്പെടുന്നത്.
കെടിഎം 250, കെടിഎം 390, കെടിഎം RC 390 മോട്ടോര്‍സൈക്കിളുകളാകും അപാച്ചെ RR 310 ന്റെ പ്രധാന എതിരാളികള്‍. എന്നാല്‍, വിലനിലവാരത്തില്‍ ബജാജ് ഡോമിനാറുമായാകും ടിവിഎസ് കൊമ്ബുകോര്‍ക്കുക. വന്‍പ്രചാരമാണ് രാജ്യത്ത് അപാച്ചെ നിരയ്ക്ക് ലഭിക്കുന്നത്. ബിഎംഡബ്ല്യു 310R ല്‍ നിന്നും കടമെടുത്ത 313 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനിലാകും അപാച്ചെ RR 310 അണിനിരക്കുക. 9,500 rpm ല്‍ 34 bhp കരുത്തും 7,500 rpm ല്‍ 28 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 313 സിസി എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാകും ലഭ്യമാവുക. മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനെ ചാസിയ്ക്ക് പിന്നിലായാണ് കമ്ബനി നല്‍കിയിരിക്കുന്നത്.
ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജമായ ഹെസൂര്‍ പ്ലാന്റില്‍ നിന്നുമാണ് അപാച്ചെ RR 310 പുറത്ത് വരുന്നതും. സ്പ്ലിറ്റ് സീറ്റുകള്‍, ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, തലകുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്പെന്ഷന് സെറ്റപ്പ് എന്നിവയാണ് അപാച്ചെ RR 310 ന്റെ പ്രധാന ഫീച്ചറുകള്‍.






