
തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ഫാദര്‍ ടോം ഉഴുനാല് പറഞ്ഞു.
ആരോടും തനിക്ക് പരിഭവം ഇല്ല. സഭ ആവശ്യപ്പെട്ടാല്‍ യമനിലേക്ക് പോകാന്‍ തനിക്ക് താല്പര്യമേയുള്ളുവെന്നും ഫാദര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെ നീണ്ട തടവ്. ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട് അത്തരത്തില്‍ പെരുമാറിയില്ല.
ഉപദ്രവവും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവരെ കുറിച്ചു പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്ക്കുന്നു. ജനസേവനം മാത്രമാണ് ലക്ഷ്യം. അതിനായി ഇവിടെ നിയോഗിച്ചാലും സന്തോഷത്തോടെ പോകുമെന്നും ഫാദര്‍ പറഞ്ഞു.






