
പെരുമ്പാവൂര്: ചെങ്കൊടികൊണ്ടു സ്വന്തം 'പിന്ഭാഗം'തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ച യുവാവിനെ സി.പി.എമ്മുകാര് െകെകാര്യം ചെയ്തു. പരുക്കേറ്റ കോണ്ഗ്രസ് പ്രവര്ത്തകന് അശമന്നൂര് നൂലേലി ചിറ്റേത്തുകുടി വീട്ടില് സി.കെ. െമെതീനെ (34) ആശുപത്രിയില് പ്രവേശിപ്പിച്ചു.
ദിവസങ്ങള്ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില് െമെതീന് പരസ്യമായി സി.പി.എം. പതാകകൊണ്ടു പിന്ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്പെട്ട സി.പി.എം. പ്രവര്ത്തകര് പോലീസില് പരാതിപ്പെട്ടു.
പോലീസ് െമെതീനെ ചോദ്യംചെയ്തു വിട്ടയയച്ചു. തുടര്ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ന് ഓടക്കാലിയിലെ ഹോട്ടലില് ഭക്ഷണം കഴിക്കുകയായിരുന്ന സി.പി.എം. പ്രവര്ത്തരും അവിടെയെത്തിയ െമെതീനും തമ്മില് വാക്കേറ്റവും അടിപടിയുമുണ്ടായി.
സംഘര്ഷത്തില് പരുക്കേറ്റ സി.പി.എം. പ്രവര്ത്തകരായ ഓടക്കാലി പുന്നയംകരയില് വസന്ത് (42), നൂലേലി ഏഴാംവാര്ഡ് അംഗം ഇ.എന്. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില് ചികിത്സയിലാണ്. ഹോട്ടലിനും നാശനഷ്ടമുണ്ടായി. കുറുപ്പംപടി പോലീസ് ഇരുകൂട്ടര്ക്കുമെതിരേ കേസെടുത്തു.







Comments