റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ ഇനിമുതല്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനവും ലഭ്യമാവും. ആദ്യമായാണ് മറ്റൊരു മുന്‍നിര കമ്ബനിയുടെ ആപ്ലിക്കേഷന്‍ ജിയോഫോണിലേക്കെത്തുന്നത്. ഡല്‍ഹിയില്‍ നടന്ന് ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2017 പരിപാടിയിലാണ് ഗൂഗിള്‍ ജിയോഫോണുകളിലേക്കുള്ള ഗൂഗിള്‍ അസിസ്റ്റന്റ് എത്തുമെന്നറിയിച്ചത്.
കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ജിയോഫോണില്‍ ജിയോയുടെ തന്നെ മള്‍ടിമീഡിയാ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ലഭ്യമാക്കുന്ന ആദ്യ ഫീച്ചര്‍ ഫോണ്‍ എന്ന ഖ്യാതിയും ഇനി ജിയോഫോണിന് സ്വന്തമാവും.
പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് ജിയോഫോണിന് വേണ്ടി രൂപ കല്പന ചെയ്തിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കി. ജിയോഫോണില്‍ ഇംഗ്ലീഷ് ഹിന്ദി ഭാഷയിലായിരിക്കും ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവുക. നിലവില്‍ വോയ്സ് കണ്ട്രോള് സംവിധാനം ജിയോഫോണില്‍ ലഭ്യമാണ്. ജിയോഫോണിൽ ഗൂഗിള്‍ അസിസ്റ്റന്റ് കൂടി എത്തുന്നതോടെ ഒരു ഓണ്‍ലൈന്‍ സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനവും ഫോണിലേക്കെത്തുകയാണ്.






