
ന്യുഡല്‍ഹി: പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കി. 2018 മാര്‍ച്ച് 31വരെ നീട്ടിയതായി ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. വിവിധ പദ്ധതികള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31വരെ സമയം അനുവദിക്കുമെന്ന് കേന്ദ്രം ഇന്നലെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പുതുതായി ആധാര്‍ കാര്‍ഡ് എടുക്കുന്നവര്‍ക്കാണ് ഈ ഇളവ്.
നികുതി ദായകരില്‍ ഇനിയും കുറച്ചുപേര്‍ ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സമയപരിധി നീട്ടിയതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഓഗസ്റ്റ് 31 വരെയും പിന്നീട് ഡിസംബര്‍ 31 വരെയും സമയം നീട്ടി നല്‍കിയിരുന്നു.






