
സേലം: സേലത്തെ കോളേജിലെത്തി ഷെഫിന് ജഹാന് ഹാദിയയെ കണ്ടു. ഹാദിയ- ഷെഫിന് കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. കോളേജിലെ സി.സി.ടി.വിയുള്ള സന്ദര്‍ശക മുറിയിലായിരുന്നു കൂടിക്കാഴ്ച. ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. അഭിഭാഷകനൊപ്പമായിരുന്നു ഷെഫിന് ഹാദിയയെ കാണാന്‍ എത്തിയത്.
എന്നാല്‍ ഷെഫിന് ജഹാന് സേലത്തെ കോളജിലെത്തി ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് ഹാദിയായുടെ പിതാവ് അശോകന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹാദിയയ്ക്കു കോളജിലും ഹോസ്റ്റലിലും മുഴുവന്‍ സമയ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.






