യുണൈറ്റഡ് നേഷന്‍സ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ സംഘര്‍ഷത്തില്‍ യു.എന്‍ സമാധാന ദൗത്യസംഘത്തിലെ 14 പേര് കൊല്ലപ്പെട്ടു. നാല്പതില് ഏറെ ദൗത്യസേനാംഗങ്ങള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സംഘര്‍ഷത്തിന്റെ കാരണം എന്താനെന്നോ, എപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കൊല്ലപ്പെട്ടവര്‍ ഏതു രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും വ്യക്തമല്ല.






