
അപ്പാച്ചെ RTR 160 ടിവിഎസിന്റെ 160 സിസി ശ്രേണിയിലെ ഏറ്റവും മികവുറ്റ മോഡലാണ്. പുതുക്കിയ ടാങ്ക്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്ര് എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് അപ്പാച്ചെ RTR 160 പുറത്തിറങ്ങുന്നത്. അടുത്ത വര്‍ഷം പകുതിയോടെ പുതിയ അപ്പാച്ചെ RTR 160 വിപണിയിലെത്തുന്നതായിരിക്കും.
എതിരാളിയായ ബജാജ് പുതുക്കിയ പള്‍സര്‍ മോഡലുകളെ വിപണിയില്‍ പരിചയപ്പെടുത്തുമ്പോള്‍ ഈ സെഗ്മെന്റില്‍ അപ്പാച്ചെ RTR 160 ന് ഒരു മേക്കോവര്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. അപ്പാച്ചെ RTR 160 ബൈക്കിന്റെ പരീക്ഷണയോട്ടങ്ങള്‍ ടിവിഎസ് നടത്തി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 37എംഎം ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന് ചുമതല നിര്‍വഹിക്കുന്നത്. ഫ്രണ്ട് എന്‍ഡില്‍ സിംഗിള്‍ ഡിസ്ക് ബ്രേക്കും, റിയര്‍ എന്‍ഡില്‍ ഡ്രം ബ്രേക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൈഡ് പാനലില്‍ നല്കിയ സില്‍വല്‍ ഫിനിഷിംഗ് RTR 160 യെ, അപ്പാച്ചെ 200 ല്‍ നിന്നും വ്യത്യസ്തമാക്കുന്നു. കൂടാതെ, സിങ്കിള്‍ സീറ്റിന് പകരമായി നല്കിയ സ്പ്ലിറ്റ് സീറ്റുകളും അപ്പാച്ചെ 200 ല്‍ നിന്നും പുതിയ മോഡല്‍ RTR 160 യെ വേറിട്ട് നിര്‍ത്തുന്നു.
ബജാജ് പള്‍സര്‍ NS 160, ഹോണ്ട സിബി ഹോണറ്റ്, സുസൂക്കി ജിക്സര്‍, യമഹ FZ-S എന്നീ മോഡലുകളുമായിട്ടായിരിക്കും പുതിയ അപ്പാച്ചെ RTR 160 ന്റെ എതിരാളികള്‍. പുത്തന്‍ മോഡലിന് കരുത്തേകുന്നത് 15.4 പിഎസ് കരുത്തും 13.1 എന്‍എം ടോര്‍ക്കും നല്കുന്ന 159.7സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനാണ് . നിലവിലുള്ള മോഡലിന് 77,865 രൂപയാണ് വില. പുതുക്കിയ മോഡലിന് 80,000 മുതല്‍ 85,000 രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.






