
മുംബൈ: ദംഗലിലെ നായിക സൈന വസീമിന് വിമാനത്തില്‍ നേരിട്ട പീഡനത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ന്യായീകരിച്ച് ഭാര്യ രംഗത്ത്. സൈറയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും സച്ച്ദേവിന് നീതിവേണമെന്നുമാണ് ഭാര്യ ദിവ്യ രംഗത്ത് എത്തിയിരിക്കുന്നത്.
ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 16 വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം എന്റെ ഭര്‍ത്താവ് നിഷ്കളങ്കനാണെന്ന് ദിവ്യ പറഞ്ഞു. ഡല്‍ഹിയിലുള്ള അമ്മാവന് മരിച്ചതിന്റെ ആഘാതത്തിലായിരുന്നു അദ്ദേഹം. വീട്ടില്‍ വൈകിയാണ് എത്തിയത്. രാവിലെ നടിയുടെ ആക്രോശങ്ങള്‍ കേട്ടുകൊണ്ടാണ് ഉണര്‍ന്നത്. ഉറക്കത്തിനിടെ നടിയുടെ ശരീരത്തില്‍ കൈകള്‍ സ്പര്ശിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോള്‍ത്തന്നെ അതിന് ക്ഷമ ചോദിച്ചിരുന്നു.
എല്ലായ്പോഴും ബിസിനസ് ക്ളാസില്‍ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍. ഇതിന് മുന്‍പ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല. സംഭവം കുടുംബത്തിനൊന്നാകെ മാനഹാനി ഉണ്ടിക്കിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ദിവ്യ പറഞ്ഞു.






