
കാര്‍, ട്രെയിന്‍, വിമാനങ്ങള്‍, ബാര്‍ബി, സൂപ്പര്‍ഹീറോ പാവകള്‍. കളിപ്പാട്ടം എന്നാല്‍ ഒട്ടുമിക്കവര്‍ക്കും കുട്ടിക്കാലത്ത് ഏറെ സന്തോഷം നല്‍കിയിരുന്ന ഒരു ഉപകരണം എന്നേയുള്ളൂ. അതിനുമപ്പുറം എന്തെങ്കിലുമുണ്ടോ? എന്നാല്‍ ഈ ചോദ്യം ആറു വയസ്സുകാരന് റയാനോട് ചോദിച്ചു നോക്കൂ. കക്ഷി വെറും കളിപ്പാട്ടങ്ങള്‍ കൊണ്ടു ഈ ചെറുപ്രായത്തില്‍ സമ്പാദിക്കുന്നത് കേട്ടാല്‍ കണ്ണു തള്ളും. യൂട്യുബ് അവതാരകര്‍ക്കിടയില്‍ ലിറ്റില്‍ സൂപ്പര്‍സ്റ്റാറായ പയ്യന് യൂട്യൂബ് വഴി സമ്പാദിക്കുന്ന പണക്കാരുടെ പട്ടികയില്‍ എട്ടാമനായും ഞെട്ടിക്കുകയാണ്.
വര്‍ഷം 11 ദശലക്ഷം ഡോളറാണ് (70 കോടി രൂപ) ഫോര്‍ബ്സ് പയ്യന് കണക്കാക്കുന്നത്. യൂട്യൂബില്‍ നിന്നും വരുമാനമുണ്ടാക്കുന്നവരുടെ 2017 ലെ ഫോര്‍ബ്സ് മാഗസിന്റെ പട്ടികയില്‍ എട്ടാമത് നില്ക്കുന്ന പയ്യന്റെ പിന്നിലായിപ്പോയി സാക്ഷാല്‍ സൂപ്പര്‍വുമണ്‍ പോലും. ഫോബ്സിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്നയാളാണ് സൂപ്പര്‍ വുമണ്‍ ലില്ലി സിംഗ്. തമാശ വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുന്ന ലില്ലി സിംഗ് വര്‍ഷം സമ്പാദിക്കുന്നത് 10.5 ദശലക്ഷം ഡോളറാണ്.
യൂട്യൂബില്‍ ഗെയിം വീഡിയോകള്‍ വഴി ഞെട്ടിക്കുന്ന 26 കാരന് ദാനിയേല്‍ മിഡില്‍ടണാണ് പട്ടികയില്‍ ഒന്നാമത്. 16.6 ദശലക്ഷം ഡോളറാണ് ദാനിയേല്‍ യൂട്യുബില്‍ നിന്നും ഉണ്ടാക്കുന്നത്. 2017 ആഗസ്റ്റില്‍ ഓണ്‍ലൈന്‍ വീഡിയോ ചാനലിന്റെ പ്രേക്ഷകര്‍ 10.7 ബില്യണ്‍ ആയി. 16 ദശലക്ഷം സസ്േ്രൈബഴ്സാണ് ഉണ്ടായിരിക്കുന്നത്. പട്ടികയില്‍ റയാന് തൊട്ടു മുന്നില്‍ 11.5 ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്ന തമാശ വീഡിയോകളുടെ ആശാനായ ജേക്ക് പോളാണ് നില്‍ക്കുന്നത്. തന്റെ യൂ ട്യൂബ് ചാനലില്‍ ഇയാള്‍ക്ക് 12 ദശലക്ഷം ഫോളോവേഴ്സാണ്. ജേക്കിന് തൊട്ടു പിന്നില്‍ കോമഡി പരിപാടികളുമായി യൂട്യൂബ് നിറയുന്ന സ്മോഷിനൊപ്പം എട്ടാം സ്ഥാനത്താണ് റയാന്.
യൂട്യുബില്‍ ലോകത്തുള്ള എല്ലാത്തരം കളിപ്പാട്ടങ്ങളെക്കുറിച്ചും വിലയിരുത്തല്‍ നടത്തുന്നതാണ് റയാന് ചെയ്യുന്നത്. ട്രെയിനുകള്‍, സൂപ്പര്‍ഹീറോകള്‍, ഡിസ്നി കളിപ്പാട്ടങ്ങള്‍ തുടങ്ങി തനിക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് റയാന് കളിചിരികളിലൂടെ നടത്തുന്ന വിലയിരുത്തലിന് ലോകത്തുടനീളം അനേകം ആരാധകരാണ് ഉള്ളത്. പയ്യന്റെ കുസൃതിയും കുറുമ്പുമെല്ലാം കാണാന്‍ ലോകത്ത് 10 ദശലക്ഷം പേരാണ് യൂട്യൂബിന് മുന്നിലെത്തുന്നത്.
ഷോയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ചില സയന്‍സ് പരീക്ഷണങ്ങളും പയ്യന് സൂപ്പര്‍സ്റ്റാര്‍ ചെയ്യുന്നുണ്ട്. മണിക്കൂറുകളോളം കുട്ടികളെ തന്റെ ഷോയ്ക്ക് മുന്നില്‍ റയാന് പിടിച്ചിരുത്തുന്നു. റയാന്റെ 'ജയന്റ് എഗ്ഗ് സര്‍പ്രൈസ്' വീഡിയോയ്ക്ക് മാത്രം കിട്ടിയത് 800 ദശലക്ഷം പ്രേക്ഷകരായിരുന്നു. റയാന്റെ കാന്‍ഡി ഡിസ്പെന്സര് വീഡിയോ ലോകത്തുടനീളമുള്ള കുട്ടികള്‍ക്ക് രസകരമായി പഠിക്കാനുള്ള വിദ്യകളാണ് കാട്ടിത്തരുന്നത്.






