
സീസണിലെ അവസാന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റായ ദുബായ് സൂപ്പര്‍ സീരീസ് ഇന്നാരംഭിക്കും. 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്ന് കിഡംബി ശ്രീകാന്തും, പിവി സിന്ധുവും പങ്കെടുക്കുന്നുണ്ട്.
കളിക്കാരെ രണ്ടു ഗ്രൂപ്പുകളായിത്തിരിച്ച് റൗണ്ട് റോബിന് രീതിയിലാണ് മല്‍സരങ്ങള്‍. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളവര്‍ സെമീഫൈനലില്‍ എത്തും. കിരീടത്തോടെ സീസണ് സമാപനംകുറിക്കാനുള്ള ശ്രമത്തിലാണ് ശ്രീകാന്തും സിന്ധുവും.






