
മറ്റൊരു സംവിധായകനും നേരിടാത്ത വെല്ലുവിളികളും വിഷമ ഘട്ടവും കടന്നാണ് അരുണ്‍ ഗോപിയെന്ന നവാഗത സംവിധായകന് തന്റെ ആദ്യ ചിത്രമായ 'രാമലീല' തീയറ്ററുകളില്‍ എത്തിച്ചത്. വന്‍ വിജയമായി നൂറാം ദിവസം പിന്നിടുന്ന രാമലീലയുടെ സന്തോഷങ്ങള്‍ക്കിടയില്‍ അരുണ്‍ ഗോപി അഭിനയത്തിലും ചുവടു വെയ്ക്കുകയാണ്.
ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന് സേതുകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകനായ രതീഷ് രഘുനാഥാണ്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.






