
റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക്ക് പതിപ്പില്‍ എത്തുന്നു. പുതിയ ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. തായ്ലാന്‍ഡിലെ ബാങ്കോക്ക് ഷോറൂമില്‍ നിന്നുമാണ് പുതിയ ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. എഞ്ചിന് പകരം ബാറ്ററി ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള പരിഷ്കരിച്ച ചാസിയിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ്.
ഇന്ത്യ 2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ വിപണിയില്‍ ഇലക്ട്രിക് പതിപ്പുകളുമായി കളം നിറയാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിര്‍മ്മാതാക്കളെല്ലാം.
പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ക്ലാസിക് 350 യെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. 0-100 kmph ടൈമര്‍ ഉള്‍പ്പെടെ സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷനും പുതിയ ഇലക്ട്രിക് ബുള്ളറ്റ് നേടിയിട്ടുണ്ട്. ടെക്നോളജിയുടെ കാര്യത്തില്‍ ഇലക്ട്രിക് ബുള്ളറ്റ് ഏറെ മുന്നിലാണെണെന്നാണ് സൂചന. ചെയിന്‍ ഡ്രൈവിന് പകരം ബെല്‍റ്റ് ഡ്രൈവിലാണ് ഇലക്ട്രിക് ബുള്ളറ്റ് എത്തുന്നതെന്നാണ് സൂചന. പൂര്‍ണ ഡിജിറ്റല്‍ പരിവേഷത്തിലാണ് ഇന്സ്ട്രെന്റ് കണ്‍സോള്‍.






