
ലൊസാഞ്ചല്‍സ്: മലയാള സിനിമയില്‍ ആദ്യമായി നൂറു കോടി €ബ്ബിലെത്തിയ പുലിമുരുകന് മറ്റൊരു ചരിത്ര നേടത്തിനരികെ. പുലിമുരുകന് ഓസ്കാര്‍ പട്ടികയില്‍ ഇടം നേടിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്കാര്‍ പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യയില്‍ നിന്ന് പുലിമുരുകന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സംവിധായകന് ഗോപി സുന്ദറിന്റെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയാവുകയാണ് ഈ അംഗീകാരം.
2017ലെ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പുറത്തു വിട്ടത്. 'കാടണിയും കാല്‍ചിലമ്പേ', 'മാനത്തേ മാരികുറുമ്പേ' എന്നീ രണ്ടു ഗാനങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. അഞ്ചു ഗാനങ്ങള്‍ അവസാന റൗണ്ടിലേയ്ക്കായി തിരഞ്ഞെടുക്കും. ജനുവരി 23ന് ഓസ്കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.







