കൊച്ചി: യാത്രക്കാരന് ട്രാക്കില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് മെട്രോ ഗതാഗതം സ്തംഭിച്ചു. ഇതേതുടര്‍ന്ന് അര മണിക്കൂറായി മെട്രോ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
കൊച്ചി മെട്രോയുടെ ട്രാക്കിലൂടെയാണ് ട്രെയിന്‍ വേണ്ട വൈദ്യുതി വിതരണം ചെയ്യുന്നത്. ട്രെയിനും കണ്ട്രോള് സംവിധാനവും തമ്മിലുള്ള ആശയ വിനിമയ സംവിധാനവും ട്രാക്ക് വഴിയാണ്. പാലാരിവട്ടം സ്റ്റേഷന് മുതല്‍ ചങ്ങമ്പുഴ പാര്‍ക്ക് വരെയാണ് യാത്രക്കാരന് ട്രാക്കിലൂടെ നടന്നത്.






