
ഒഖീനാവ പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ പ്രെയിസിനെ വിപണിയില്‍ അവതരിപ്പിച്ചു. 59,889 രൂപയാണ് ഒഖീനാവ പ്രെയിസിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ഇത് രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടറാണ് ഒഖീനാവയില്‍ നിന്നും വിപണിയില്‍ എത്തുന്നത്. ഈ വര്‍ഷമാദ്യം ഇലക്ട്രിക് സ്കൂട്ടര്‍ റിഡ്ജിനെയും ഒഖീനാവ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.
എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, പില്യണ്‍ ബാക്ക്റെസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രെയിസിന്റെ പ്രത്യേകതകള്‍. പരമാവധി 3.35 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1,000-watt ഇലക്ട്രിക് മോട്ടോറിലാണ് പുതിയ ഒഖീനാവ പ്രെയിസിന്റെ വരവ്. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പ്രെയിസിന്റെ പരമാവധി വേഗത. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്കൂട്ടറെന്ന വിശേഷണവും പ്രെയിസിനുണ്ട് . 175 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധി നല്കാന് പുതിയ സ്കൂട്ടറിന് സാധിക്കുമെന്നാണ് ഒഖീനാവയുടെ വാദം. കിലോമീറ്ററിന് പത്ത് പൈസയാണ് പ്രവര്‍ത്തന ചെലവെന്നും കമ്പനി അവകാശപ്പെടുന്നു.
ലെഡ്-ആസിഡ് ബാറ്ററിയിലാണ് പ്രെയിസ് ഒരുങ്ങുന്നത്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യമായ സമയവും. അതേസമയം, വരും മാസങ്ങളില്‍ തന്നെ ലിഥിയം-അയോണ്‍ ബാറ്ററി പതിപ്പിനെയും പ്രെയിസില്‍ ഒഖീനാവ നല്‍കും. 5,000 രൂപ മുതല്‍ 6,000 രൂപ വരെ വിലവര്‍ധനവിലാകും ലിഥിയം-അയോണ്‍ ബാറ്ററി പതിപ്പിലുള്ള പ്രെയിസ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.






