
നടി സസ്രിയയുടെ പിറന്നാള് ദിനമായിരുന്നു ഡിസംബര് 20 ന്. അതിലും ശ്രദ്ധേയമായ കാര്യം നസ്രിയയുടെ സഹോദരന് നവീന് നസീമിന്റെ പിറന്നാളും ഒരേ ദിവസമാണ്. ഒരു വര്ഷത്തെ ഇടവേളയിലാണ് ഒരേ ദിവസം ഇരുവരുടെയും ജനനം.
നസ്രിയയും,സഹോദരനുമൊപ്പം പിറന്നാള് ആഘോഷിക്കുന്ന വീഡിയോ പുറത്തു വന്നു. നസ്രിയയുടെ സഹോദരന് നവീന് നസീം ആണ് വീഡിയോ ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
വിവാഹത്തിനു പിന്നാലെ സിനിമയില് നിന്ന് ഇടവേള എടുത്ത താരം പൃഥ്വിരാജ് നായകനാകുന്ന അഞ്ജലി മേനോന് ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തുന്നത്. ചിത്രത്തിന്റെ ഭാഗമായി നസ്രിയ ഊട്ടിയിലാണ്. ഫഹദ് ഫാസില്, പൃഥ്വിരാജ്, അഞ്ജലി മേനോന്, രഞ്ജിത്ത്, പാര്വതി തുടങ്ങിയവര് പിറന്നാള് ആഘോഷ വീഡിയോയില് ഉണ്ട്.







Comments