
നവമാധ്യമങ്ങളില്‍ കാണുന്നത് കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് കേട്ടിട്ടുള്ളത്. അങ്ങിനെ ചെയ്താല്‍ പിന്നെ ട്രോളര്‍മാരുടെ പരിഹാസ്യ കഥാപാത്രമായി നമ്മള് മാറും. ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മുന്‍ പാക്ക് ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന് ഖാന്.
ഇന്ത്യയിലെ രാഷ്ടീയക്കാരെ പരിഹസിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്വയം പരിഹാസ്യനായി ഒതുങ്ങിപ്പോയിരിക്കുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് എന്ന പേരില്‍ നവമാധ്യമങ്ങളില്‍ ഒരുകാലത്ത് പ്രചരിച്ച ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇമ്രാന് ഖാന് നാണം കെട്ടത്.






