പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം. നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ കേരളത്തിലെ എല്ലാ തീയറ്ററുകളിലും സിനിമ സൗജന്യമായി കാണാമെന്ന വാഗ്ദാനവുമായി പൃഥ്വിരാജ്. ക്രിസ്തുമസ് ദിനത്തിയെ നൂണ് ഷോ, മാറ്റിനി ഷോകള്‍ സൗജന്യമായി കാണാം. പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എന്നിവയില്‍ നിന്ന് ലഭിക്കുന്ന പണം സിനിമയ്ക്ക് കാരണക്കാരനായ സജി തോമസിന് നല്‍കാനും അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. സിനിമയുടെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളുടെ കളക്ഷന്‍ എത്രയാണെങ്കിലും അത് സജി തോമസിന് നല്‍കാനാണ് തീരുമാനം. സജി തോമസിനുള്ള ക്രിസ്തുമസ് സമ്മാനമാണ് ഇതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.






