
കൊച്ചി: ''ഭൂമിയെ സ്വര്‍ഗമാക്കാം, മേഘങ്ങള്‍ക്കിടയിലൂടെ നടക്കാം.''- പുതുവര്‍ഷ രാവിലേക്കു ലഹരിമാഫിയയുടേതാണു ക്ഷണം. ഒരുക്കുന്നത് ത്രസിപ്പിക്കുന്ന നൃത്തസംഗീതരാവ്, മേമ്പൊടിക്കു ലഹരിയും. ലഹരി പാര്‍ട്ടികള്‍ (റേവ് പാര്‍ട്ടി) തടയാന്‍ പോലീസ് ആവുന്നത്ര ശ്രമിക്കുമ്പോഴും ഫെയ്സ്ബുക്കും വാട്ട്സാപ്പും അടക്കമുള്ള വഴികളിലൂടെയാണ് ഇവര്‍ ആളെ തേടുന്നത്. ഇതിനായി കൊച്ചിയിലും കോഴിക്കോടും കോടികളുടെ മയക്കുമരുന്നാണ് എത്തിയതെന്ന് മംഗളത്തിനു വിവരം ലഭിച്ചു.
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരാണു കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴിയും കണ്ടെയ്നര്‍ വഴിയും കൊറിയര്‍ വഴിയും മയക്കുമരുന്ന് എത്തിച്ചത്. എം.ഡി.എം.എ. (ആപ്റ്റിമിന്) കൊക്കെയ്ന്‍, എല്‍.എസ്.ഡി തുടങ്ങിയവയാണു കരുതിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍നിന്ന് ഒഴുക്കിയ മയക്കുമരുന്നിന്റെ ലഹരിനുണഞ്ഞുള്ള റേവ് പാര്‍ട്ടികള്‍ നടക്കുമെന്ന വിവരം കിട്ടിയതോടെ ഇടുക്കിയിലും വയനാട്ടിലും പോലീസിനു ജാഗ്രതാ നിര്‍ദേശം നല്കി.
പുതുവത്സര റേവ് പാര്‍ട്ടികള്‍ തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ വിവിധ സ്ഥലങ്ങളില്‍നിന്നു മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം മയക്കുമരുന്ന് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നാണു വിവരം.
കൊച്ചിയില്‍നിന്നു കെ.എസ്.ആര്.ടി.സി. ബസുകളിലും മറ്റുമായാണ് ലഹരിമരുന്ന് ഇടുക്കിയിലെത്തിച്ചത്. അന്പതിലേെപ്പേരിലൂടെ െകെമറിഞ്ഞാണ് ഇവ ലക്ഷ്യത്തിലെത്തിയത്. മൂന്നാറിനു സമീപമുള്ള ഹോംസ്റ്റേകളില്‍ റേവ് പാര്‍ട്ടികള്‍ നടക്കുമെന്നാണു വിവരം. പോലീസ് പരിശോധന ശക്തമാക്കിയതു കണക്കിലെടുത്ത് അടുത്തറിയാവുന്ന അംഗങ്ങളെ മാത്രമാണ് ഓണ്‍െലെനിലൂടെ പാര്‍ട്ടിക്കു വിളിച്ചത്.
ഫെയ്സ്ബുക്കിലൂടെയുള്ള സ്വാഗത സന്ദേശങ്ങളെക്കുറിച്ചു സൂചന കിട്ടിയതോടെ ഈ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. റേവ് പാര്‍ട്ടികളില്‍ പതിവായി പങ്കെടുക്കുന്നവരെ നിരീക്ഷിക്കുന്നുമുണ്ട്. റേവ് പാര്‍ട്ടികള്‍ക്കു പുറമേ സ്മോക്കേഴ്സ് പാര്‍ട്ടികളും ഒരുങ്ങുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്മോക്കേഴ്സ് പാര്‍ട്ടികള്‍ക്ക് അരങ്ങൊരുങ്ങുന്നത്.






