
മമ്മൂട്ടിയോടൊപ്പമുള്ള തന്റെ ആദ്യ ചിത്രം മാസ്റ്റര്‍പീസ്, വന്ഹിറ്റാവുന്നതിന്റെ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. ഒപ്പം ചിത്രത്തെക്കുറിച്ചുളള തന്റെ പ്രവചനം ഫലിച്ചതിന്റെ സന്തോഷവും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. കളക്ഷനില്‍ മാസ്റ്റര്‍പീസ് പുലിമുരുകനെയും ബാഹുബലിയേയും കടത്തിവെട്ടുമെന്നായിരുന്നു പണ്ഡിറ്റിന്റെ പ്രവചനം.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്കു പ്രകാരം ആദ്യ മൂന്നു ദിനങ്ങളില്‍ 10 കോടിയില്‍ അധികം കളക്റ്റ് ചെയ്തെന്നും പുലി മുരുകനില്‍' ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കില്‍ മാസ്റ്റര്‍ പീസില്‍ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് വായിക്കാം
മക്കളേ,
അങ്ങനെ എന്ടെ ഒരു പ്രവചനം ഫലിച്ചു ട്ടോ...
" Masterpiece " ആദൃ ദിവസത്തെ collection ൽ
ഇന്നോളം ഇറങ്ങിയ എല്ലാ super, mega hit ചിത്രങ്ങളേയും
ബഹുദൂരം പിന്നിലാക്കി.....ചിത്രത്തിന്ടെ നിർമ്മാതാക്കളായ
Royal Cinemas പുറത്തിറക്കിയ കണക്കു പ്രകാരം....
First day...5.11 crore നേടി. .ആദൃ മൂന്നു ദിനങ്ങളിൽ 10 കോടിയിൽ
അധികം collect ചെയ്തത്രേ...
"പുലി മുരുകനിൽ" ലാലേട്ടനോടൊപ്പം പുലി ഉണ്ടെന്കിൽ,
"Masterpiece"ൽ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്)
ഉണ്ടെന്ന് അന്നു ഞാൻ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല...ഉം..
ഇനി ഈ സിനിമാ ഏതെല്ലാം films records break ചെയ്യുമെന്ന്
50 ദിവസം കഴിഞ്ഞു ഞാൻ post ഇടും നോക്കിക്കോ...
ആ records കണ്ടു ആരും ഞെട്ടരുത്....
(വാൽ കഷ്ണം:- ഇത്രയും കൃതൃമായ് പ്രവചിച്ച എന്നെ സമ്മതിക്കണം....)
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)
രോഹിണിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ സൂക്ഷിക്കണം, വിദേശത്ത് ജോലി ചെയ്യുന്ന മകയിരക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍... തിരുവാതിരക്കാര്‍ക്ക് താരകയോഗം
2018 നിങ്ങള്‍ക്കെങ്ങിനെ ?






