
വര്‍ഷാവസാനത്തില്‍ അമ്മയ്ക്കൊപ്പമുള്ള യാത്ര ആരാധകരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മംമത് മോഹന്‍ദാസ്. പുതുവര്‍ഷ പിറവിക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അമ്മയ്ക്ക് സമ്മാനിച്ച മനോഹര നിമിഷം ആരാധകരുമായി താരം പങ്കുാച്ചിരിക്കുന്നത്.
തന്റെ ജീവിതത്തില്‍ ചില മാന്ത്രികമായ നിമിഷങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2017. അതുകൊണ്ടു തന്നെ ഈ വര്‍ഷം അവസാനിക്കും മുന്‍പ് അമ്മയെ കണ്വേര്ട്ടബിളിലെ ആദ്യയാത്രയ്ക്കു കൊണ്ടുപോകാനുള്ള അവസരം കൈവിട്ടുകളയാന്‍ തോന്നില്ലെന്നും അമ്മയെ സന്തോഷിപ്പിക്കാനുള്ളതെല്ലാം ചെയ്യുമെന്നും മംമത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
അമ്മ ഏറെ സന്തോഷത്തിലാണെന്നും അമ്മയുടെ വീഡിയോഗ്രഫി മികച്ചതാണെന്നും മംമത് പറഞ്ഞു. കുടുംബത്തിനൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ എന്നെന്നും കാത്തുവെയ്ക്കാനുള്ളതാണെന്നും താരം കുറിച്ചു.
2.3 ലീറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനാണു ഫോഡ് മസ്താങിനു കരുത്തു പകരുന്നത്. 5500 ആര്‍പിഎമ്മില്‍ 310 ബിഎച്ച്പി കരുത്തും 3000 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്ജിന്. ഏകദേശം 31,085 ഡോളറാണ് കാറിന്റെ അമേരിക്കന്‍ വില.






