
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എം.എസ് ധോണിയുടെ മകള്‍ സിവ വീണ്ടും നവമാധ്യമങ്ങളില്‍ താരമായി. തന്റെ പ്രിയപ്പെട്ട ഡാഡിയുടെ മടിയില്‍ ഇരുന്ന് ക്രിസ്മസ്, പുതുവര്‍ഷ ആശംസ നേരുന്ന വീഡിയോ ആണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. കാര്‍ യാത്രയ്ക്കിടെ ഡാഡിയുടെ മടിയില്‍ ഇരുന്ന് പുറത്തെ കാഴ്ചകള്‍ കാണുന്നതിനിടെയാണ് സിവ ‘വി വിഷ് യു എ മെറി ക്രിസ്മസ്....’ എന്ന ആശംസ നേരുന്നത്. ട്വിറ്ററിലുടെയാണ് സിവയുടെ ആശംസ പുറത്തുവന്നിരിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയ ശേഷമാണ് ധോണി മകള്‍ക്കൊപ്പം ക്രിസ്മസും പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തുന്നത്. ഏറെ ദിവസത്തെ കാത്തിരിപ്പിനു ശേഷം ഡാഡി വീട്ടിലെത്തിയത് ശരിക്കും ആഘോഷമാക്കുകയാണ് സിവ.
നേരത്തെ സിവ പാടിയ മലയാളം ഭക്തിഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.







Comments